ഈ ക്യാച്ച് പിടിച്ചെങ്കിലോ 😱😱ദൂബൈ നഷ്ടമാക്കിയ ക്യാച്ചിൽ ഞെട്ടി ചെന്നൈ ടീം😮😮😮കട്ട കലിപ്പിൽ ജഡേജ

IPL 2022;ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസൺ ചെന്നൈ സൂപ്പർ കിംഗ്സ് ടീമിന് സമ്മാനിക്കുന്നത് അത്രത്തോളം നല്ല ഓർമ്മകൾ അല്ല. സീസണിലെ അഞ്ചാമത്തെ തോൽവിയാണ് നിലവിലെ ചാമ്പ്യൻമാർ ഇന്നലെ വഴങ്ങിയത്.കൈപിടിയിൽ ഇരുന്ന മത്സരമാണ് ഇന്നലെ ഗുജറാത്തിനോട് ചെന്നൈ നഷ്ടമാക്കിയത്.

അവസാന ഓവർ വരെ നീണ്ടുനിന്ന ത്രില്ലർ മത്സരത്തിൽ ഡേവിഡ് മില്ലർ : റാഷിദ്‌ ഖാൻ ജോഡിയുടെ മാസ്മരിക പ്രകടനമാണ്‌ ചെന്നൈ ജയപ്രതീക്ഷകൾ തകർത്തത്. അവസാന ഓവറുകളിൽ ബൗളർമാരെ എല്ലാം സമ്മർദ്ദത്തിലാക്കി റാഷിദ്‌ ഖാൻ അസാധ്യമായ ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ചപ്പോൾ ഡേവിഡ് മില്ലറിന്റെ മറ്റൊരു ഹീറോയിസത്തിനാണ് ക്രിക്കറ്റ്‌ ലോകം സാക്ഷിയായത്. ക്രിസ് ജോർദാൻ എറിഞ്ഞ പതിനെട്ടാം ഓവറിൽ പിറന്ന 25 റൺസാണ് മത്സരം ചെന്നൈയിൽ നിന്നും കൊണ്ടുപോയത്. തുടർ വിക്കറ്റുകൾ നഷ്ട്മായിട്ടും വമ്പൻ ഷോട്ടുകൾ അടക്കം കളിച്ചാണ് മില്ലർ മുന്നേറിയത്.

വെറും 60 ബോളിൽ 94 റൺസുമായി താരം പുറത്താകാതെ നിന്നപ്പോൾ താരത്തെ പുറത്താക്കാനുള്ള ഒരു നിർണായക അവസരം ചെന്നൈ താരമായ ശിവം ദൂബൈ നഷ്ടമാക്കി.ബ്രാവോ ഓവറിലാണ് ഡേവിഡ് മില്ലറുടെ ഈസി ക്യാച്ച് അശ്രദ്ധയിൽ ശിവം ദൂബൈ നഷ്ടമാക്കിയത്. മില്ലർ സിക്സ് അടിക്കാനുള്ള ശ്രമം ബൗണ്ടറി ലൈൻ അരികിൽ നിന്ന ദൂബൈ അരികിൽ വരെ എത്തിയെങ്കിലും ഓടി എത്തിയ താരത്തിന് അത്‌ കൈകളിൽ എത്തിക്കാൻ കഴിഞ്ഞില്ല. താരം ബോൾ അരികിലേക്ക് യഥാ സമയം എത്താതിരുന്നതോടെ ക്യാച്ച് നേടാൻ കഴിഞ്ഞില്ല.

വളരെ നിർണായക സമയം ആ ഒരു അവസരം താരം ക്യാച്ച് ആക്കി മാറ്റിയിരുന്നേൽ ഒരുവേള മത്സരം ചെന്നൈക്ക് തന്നെ സ്വന്തമായേനെ. ശിവം ദൂബൈ ഈ ഒരു മോശം പ്രകടനം ബൗളർ ബ്രാവോയെ ചൊടിപ്പിച്ചപ്പോൾ ക്യാപ്റ്റൻ ജഡേജക്കും ദേഷ്യം തോന്നി. ക്യാച്ച് നഷ്ടമാക്കിയത് ഒട്ടും സഹിക്കാൻ കഴിയാതിരുന്ന ജാഡജ ദേഷ്യത്തിൽ തൊപ്പി എടുത്ത് എറിയാൻ നോക്കി. ഇതിനകം ഈ ഒരു വീഡിയോ വൈറലായി മാറി കഴിഞ്ഞു.

Rate this post