ഡബിൾ ഡോസ് സന്തോഷത്തിന്റെ നിറവിൽ രണ്ടാം യുവി 😱ചെന്നൈ ടീമിന് സൂപ്പർ ആൾറൗണ്ടർ

ഐപിഎൽ 2022 മെഗാ ലേലത്തിന്റെ രണ്ടാം ദിനത്തിൽ ഇന്ത്യൻ ഓൾറൗണ്ടർ ശിവം ദുബെയെ കാത്തിരുന്നത് ഡബിൾ ഡോസ് സന്തോഷമായിരുന്നു. ദുബെയെ ഐപിഎൽ ഫ്രാഞ്ചൈസി ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ) 4 കോടി രൂപയ്ക്ക് സ്വന്തമാക്കിയതിന് പിന്നാലെ, തന്റെ ഭാര്യ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയ സന്തോഷവും ഇന്ത്യൻ താരം പങ്കുവെച്ചു. ഇൻസ്റ്റഗ്രാമിലൂടെയാണ് ദുബെ തന്റെ ആരാധകരുമായി സന്തോഷവാർത്ത പങ്കുവെച്ചത്.

തന്റെ ഭാര്യ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയെന്നും അതേ ദിവസം തന്നെ ഐപിഎൽ ഫ്രാഞ്ചൈസി സിഎസ്‌കെ വാങ്ങിയെന്നും ഇൻസ്റ്റാഗ്രാമിൽ അറിയിച്ച ദുബെ തന്റെ സന്തോഷം വാക്കുകളിലൂടെ പ്രകടിപ്പിക്കുകയും ചെയ്തു. “ഒരു കൂട്ടം സന്തോഷങ്ങൾ ഞങ്ങളുടെ ജീവിതത്തിൽ എത്തിയ ദിവസം … ദൈവം ഞങ്ങളെ ഒരു ആൺകുഞ്ഞിനെ നൽകി അനുഗ്രഹിച്ചു,” തന്റെ ഭാര്യയുടെയും കുഞ്ഞിന്റെയും ചിത്രം പങ്കുവെച്ചുകൊണ്ട് ദുബെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

താരലേലത്തിൽ 50 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ശിവം ദുബെയ്ക്ക്‌ വേണ്ടി, പുതിയ ഐപിഎൽ ഫ്രാഞ്ചൈസിയായ ലഖ്‌നൗ സൂപ്പർജയന്റ്‌സും പഞ്ചാബ് കിംഗ്‌സും തമ്മിൽ കനത്ത പോരാട്ടം നടന്നെങ്കിലും, സിഎസ്കെ 4 കോടി എന്ന ഉയർന്ന ബിഡ് ഇട്ട് ഇന്ത്യൻ ഓൾറൗണ്ടറെ സ്വന്തമാക്കുകയായിരുന്നു.

ദുബെ 2019ൽ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചെങ്കിലും, ഇന്ത്യൻ ടീമിൽ കാര്യമായ നേട്ടങ്ങൾ ഒന്നും താരത്തിന് എടുത്ത് പറയാൻ ഇല്ല. 2019-ൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് ദുബെയെ ആദ്യമായി ഐപിഎൽ ടീമിൽ ഉൾപ്പെടുത്തിയത്. രണ്ട് വർഷം ആർസിബിക്ക് വേണ്ടി കളിച്ചതിന് ശേഷം ഇടംകൈയ്യൻ ബാറ്റർ 2021 ൽ രാജസ്ഥാൻ റോയൽസിനായി കളിച്ചു.

Rate this post