ഉണക്ക മുള്ളൻ ഇതുപോലെ ഒന്ന് പൊരിച്ചു നോക്കണേ😍സ്വാദ് വേറെ ലെവൽ ആണ്‌ 👌🏻| Dry Mullan Fish Fry Malayalam

Dry Mullan Fish Fry Malayalam : വളരെ രുചികരമായ ഉണക്ക കുറിച്ചി വറുത്ത രുചികരമായ വിഭവമാണ് ഇന്ന് തയ്യാറാക്കുന്നത്.. വളരെ ഹെൽത്തിയും ടേസ്റ്റിയുമാണിത്, തയ്യാറാക്കുന്ന വിധത്തിലുള്ള പ്രത്യേകതയാണ് ഈ വിഭവത്തിന്ഇത്രയും സ്വാദ്കൂടാനുള്ള കാരണം ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

മീനിൽ ഉള്ള ഉപ്പ് കുറയുന്നതിനായിട്ട് അതൊന്ന് കുതുർന്നു കിട്ടുന്നതിനും കുറച്ചു വെള്ളം ഒഴിച്ച് അരമണിക്കൂർ അടച്ചു വയ്ക്കുക അരമണിക്കൂറിനു ശേഷം ഈ മീന് നന്നായിട്ട് കഴുകി വൃത്തിയാക്കി ക്ലീൻ ചെയ്തെടുക്കുക.ക്ലീൻ ചെയ്തു കഴിഞ്ഞാൽ അതിലേക്ക് മുളകുപൊടി മഞ്ഞൾപ്പൊടി കുരുമുളകുപൊടി ആവശ്യത്തിന് വെളിച്ചെണ്ണ ഇത്രയും ചേർത്ത് കൈകൊണ്ട് നന്നായി തിരുമ്മിയെടുത്ത് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു കറിവേപ്പില ചേർത്തതിന് ശേഷം, ഒരു ചീന ചട്ടി വച്ചു

എണ്ണ ഒഴിച്ച്മീനിന്റെ മസാല അതിലേക്ക് വെച്ചുകൊടുത്തു നന്നായിട്ട് വറുത്തെടുക്കാം.അതിനുശേഷം ചെറിയ ഉള്ളി, തേങ്ങാക്കൊത്ത്, മുളകുപൊടി, കുരുമുളകുപൊടി, മഞ്ഞൾപൊടി, എന്നിവയും കുറച്ച് വെളിച്ചെണ്ണയും ചേർത്ത് കൈകൊണ്ട് നന്നായി തിരുമ്മിയതിന് ശേഷം ഇതിനെ മീൻ വറുത്തതിന് മുകളിലേക്ക്ചേർത്ത് അടച്ചുവെച്ച് 20 മിനിറ്റ് വേകിക്കുക.20 മിനുട്ട്സമയം കഴിയുമ്പോൾ മീൻ കറക്റ്റ് പാകത്തിന് ഫ്രൈ ആയി വന്നിട്ടുണ്ടാകും. ഇടയ്ക്കൊക്കെ തേങ്ങാക്കൊത്ത്

കടിക്കാൻ കിട്ടുന്നതും ചെറിയ ഉള്ളി നന്നായിട്ട് മൊരിഞ്ഞു കിട്ടണം. വളരെ രുചികരമാണ് ഈ വിഭവം ഇത്രയും രുചികരമായ വിഭവം മാത്രം മതി ഊണ് കഴിക്കാൻ. ഉണക്കമീൻ ആയതുകൊണ്ട് തന്നെ പ്രത്യേക സ്വാദും ഉണ്ടാവും എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും ചെയ്യും ഏത് സമയത്തും നമുക്ക് ഉണ്ടാക്കിയെടുക്കാനും സാധിക്കും.ഉണക്കമീൻ ആയതുകൊണ്ട് എപ്പോഴും വീട്ടിൽ ഉണ്ടാവുകയും ചെയ്യും തയ്യാറാക്കുമ്പോൾ ഇതുപോലെ ചെയ്തു നോക്കി കഴിഞ്ഞാൽ വളരെ രുചികരമായ വിഭവം തയ്യാറാക്കി എടുക്കാം .തയ്യാറാക്കുന്ന വിധം വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്..