“എന്തുവാടെ ഈ ബോൾ”😱😱കട്ട കലിപ്പിൽ ഇന്ത്യൻ ഡ്രസിങ് റൂമിൽ കോച്ച് ദ്രാവിഡ്!! വീഡിയോ

വെസ്റ്റ് ഇൻഡീസ് എതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പര ലക്ഷ്യമാക്കി ഇന്ത്യൻ ടീം ഇന്ന് ഏകദിന മാച്ചിന് ഇറങ്ങുമ്പോൾ എല്ലാ കണ്ണുകളും ഇന്ത്യൻ പ്ലെയിങ് ഇലവനിലേക്ക് തന്നെ. ഒന്നാം ഏകദിന മാച്ചിൽ മൂന്ന് റൺസ്‌ ജയം സ്വന്തമാക്കിയ ടീം ഇന്ത്യക്ക് ഈ മത്സരം നിർണായകമാണ്.

അവസാന ഓവർ വരെ ത്രിൽ നിറഞ്ഞുനിന്ന കളിയിലാണ് ഇന്ത്യൻ സംഘം ഒന്നാം ഏകദിന മത്സരത്തിൽ ജയം നേടിയത് എങ്കിൽ കയ്യടികൾ എല്ലാം തന്നെ കരസ്ഥമാക്കിയത് മലയാളി വിക്കെറ്റ് കീപ്പർ സഞ്ജു തന്നെയാണ്. ഒരുവേള വിൻഡീസ് ജയിച്ചുവെന്ന് ഉറപ്പിച്ച മത്സരം ഇന്ത്യക്ക് അനുകൂലമാക്കി മാറ്റിയത് തന്നെ വിക്കറ്റിന് പിന്നിലെ സഞ്ജുവിന്റെ പ്രകടനമാണ്. അവസാന ഓവറിൽ ഒരു അസാധ്യ ഡൈവിൽ കൂടിയാണ് സഞ്ജു സാംസൺ ഒരു ഫോർ തടഞ്ഞത്. സഞ്ജു ഈ സേവ് തന്നെയാണ് ഇന്ത്യൻ ടീം ജയത്തിനുള്ള കാരണവും. സഞ്ജു ഈ സേവ് മുൻ താരങ്ങളിൽ നിന്നും അടക്കം പ്രശംസ നേടി.

അതേസമയം ഇപ്പോൾ സോഷ്യൽ മീഡിയയിലും അടക്കം വലിയ ട്രെൻഡ് ആയി മാറുന്നത് ഇന്ത്യൻ ഡ്രസ്സിംഗ് റൂമിലെ ഈ ഓവർ സമയത്തിലെ തന്നെ നാടകീയ കാഴ്ചകളാണ്. അവസാന ഓവറിൽ 15 റൺസ്‌ ഡിഫെൻഡ് ചെയ്യാൻ എത്തിയ സിറാജ് ഏഴ് റൺസാണ് ആദ്യത്തെ നാല് ബോളിൽ വഴങ്ങിയത് എങ്കിൽ ഓവറിലെ അഞ്ചാം ബോളിൽ പേസർ മുഹമ്മദ്‌ സിറാജിന്‌ പിഴച്ചു.

പക്ഷേ സഞ്ജു സാംസൺ വണ്ടർ ഡൈവിൽ കൂടി വൈഡ് ബോളായി ബൗണ്ടറിക്ക്‌ നേരെ പാഞ്ഞ ആ ഒരു ബോൾ തടഞ്ഞു.ഇത് എല്ലാം ഇന്ത്യൻ ഡ്രസ്സിംഗ് റൂമിൽ കണ്ടിരുന്ന ഹെഡ് കോച്ച് ദ്രാവിഡ്‌ തന്റെ ദേഷ്യം കാണിക്കുന്നത് ഈ വീഡിയോയിൽ കാണാൻ കഴിയും.ഇന്ന് ഇന്ത്യൻ സമയം രാത്രി ഏഴ് മണിക്കാണ് രണ്ടാം ഏകദിനം