തോൽവിക്ക് കാരണം കൈവിട്ട ക്യാച്ചും റൺ ഔട്ട് അവസരവുമോ 😳😳ആശങ്കയിൽ ആരാധകർ

സൗത്താഫ്രിക്കക്ക് എതിരെ ലോകക്കപ്പ് വേദിയിൽ ഇന്ത്യൻ ടീം തോൽവി വഴങ്ങുന്നത് ഇത് ആദ്യമായിട്ടല്ല. പക്ഷെ ഇന്ന് ടീം ഇന്ത്യ വഴങ്ങിയ 5 വിക്കെറ്റ് തോൽവി രോഹിത് ശർമ്മക്കും ടീമിനും മുൻപിൽ ഉയർത്തുന്നത് അനേകം ചോദ്യങ്ങൾ.5 വിക്കെറ്റ് തോൽവിയാണ് ഇന്ത്യൻ ടീം നിർണായക മാച്ചിൽ നേരിട്ടത്. അവസാന ഓവർ വരെ പൊരുതി എങ്കിലും ടീം ഇന്ത്യക്ക് ജയത്തിലേക്ക് എത്താൻ കഴിഞ്ഞില്ല.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ ടീമിന് 20 ഓവറിൽ വെറും 133 റൺസ് മാത്രമാണ് നേടാൻ കഴിഞ്ഞത്.മറുപടി ബാറ്റിംഗിൽ ഡേവിഡ് മില്ലർ, മാർക്രം എന്നിവർ അർദ്ധ സെഞ്ച്വറികൾ മികവിൽ സൗത്താഫ്രിക്ക ജയത്തിലേക്ക് എത്തി. മത്സരം ഒരുവേള ടീം ഇന്ത്യ ജയിക്കുമെന്ന് തോന്നിപ്പിച്ചു എങ്കിലും ഫീൽഡിൽ ഇന്ത്യൻ ടീം നഷ്ടമാക്കിയ അവസരങ്ങൾ എല്ലാം കനത്ത തിരിച്ചടിയായി മാറി

മത്സരത്തിൽ ശക്തമായ ബോളിങ്ങിൽ കൂടിയാണ് ഇന്ത്യൻ ടീം തിരികെ എത്തിയത്. എന്നാൽ നിർണായക സമയം ഇന്ത്യൻ ടീം രണ്ട് അവസരങ്ങൾ നഷ്ടമാക്കി. അശ്വിൻ എറിഞ്ഞ ഓവറിൽ എല്ലാവരിലും ഞെട്ടൽ സൃഷ്ടിച്ചു കൊണ്ട് ഇന്ത്യൻ ടീം സ്റ്റാർ താരമായ വിരാട് കോഹ്ലി ഒരു ക്യാച്ച് കൈവിട്ടപ്പോൾ ഒരു ഈസി റൺ ഔട്ട് അവസരം ഇന്ത്യൻ നായകനായ രോഹിത് ശർമ്മ കൂടി നഷ്ടമാക്കി.

ഡീപ് വിക്കറ്റിന് മുകളിലൂടെ മാക്രം ഉയർത്തി അടിച്ച ബോൾ പക്ഷെ വിരാട് കോഹ്ലി കൈപിടിയിൽ ഒതുക്കിയില്ല. അൽപ്പം സിംപിൾ ആയ ഈ ഒരു ക്യാച്ച് കോഹ്ലി കൈവിട്ടത് ആർക്കും തന്നെ വിശ്വസിക്കാൻ കഴിഞ്ഞില്ല. ശേഷം മാർക്രത്തെ സ്ട്രൈക്ക് എൻഡിൽ റൺ ഔട്ട് ആക്കി മാറ്റാനുള്ള അവസരം ക്യാപ്റ്റൻ രോഹിത് ശർമ്മ നഷ്ടമാക്കി. മൂന്നു സ്റ്റമ്പ്സും മുന്നിൽ നിൽക്കെ ഈസി അവസരം ക്യാപ്റ്റൻ നഷ്ടമാക്കിയത് ഇന്ത്യൻ ക്യാമ്പിൽ അടക്കം ഞെട്ടൽ ആയി. ഒരുവേള ഇന്ത്യൻ ടീം ഈ അവസരം നഷ്ടമാക്കിയിരുന്നില്ല എങ്കിൽ ജയവും ഇന്ത്യക്ക് നേടാൻ കഴിഞ്ഞേനെ. ലോകക്കപ്പ് പോലുള്ള കളികളിൽ ഇന്ത്യൻ ഫീൽഡിങ് പാളുന്നത് ഇന്ത്യൻ മുൻ താരങ്ങൾ അടക്കം ചൂണ്ടികാട്ടി കഴിഞ്ഞു.