ഡ്രീം ടീം 2019 .

0

2019 ലോക ചാമ്പ്യൻഷിപ്പിലെ പ്രകടനങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഡ്രീം ടീമിനെ പരിചയപ്പെടാം ,ഔട്ട് സൈഡ് സ്പൈക്കർ , യുകി ഇഷികാവ , യുകി ഏഷ്യൻ അഭിമാനവും ജപ്പാന്റെ വിശ്വസ്തനായ താരവുമാണ് ,ലോക വോളീബോൾ ചാംപ്യൻഷിപ്പുകളിലെ പകരം വെക്കാനില്ലാത്ത പ്രകടനം കൊണ്ടാണ് ഇഷികാവ ലോക സിക്‌സിൽ ഇടം പിടിച്ച താരമായി മാറിയത് ,2017 ഏഷ്യൻ മെൻസ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട ഇഷികാവ 2019 ലോക ചാമ്പ്യൻഷിപ്പിൽ ബെസ്റ് ഔട്ട് സൈഡ് ഹിറ്റെർ ആയിരുന്നു .
രണ്ടാമത്തെ ഔട്ട് സൈഡ് ഹിറ്റെർ ( അറ്റാക്കർ ) പോളണ്ട് താരം വില്‌ഫ്‌റോഡ് ലിയോൺ ആണ് ,കയൂബന് താരമായിരുന്ന ലിയോൺ 2015 ൽ പോളണ്ട് പൗരത്വം നേടി പോളണ്ടിന് വേണ്ടി കളിക്കാനിറങ്ങിയത് ,ക്യൂബൻ ടീമിന് വേണ്ടി നിരവധി നേട്ടങ്ങൾ സമ്മാനിച്ച താരം ,പോളണ്ടിന് വേണ്ടിയും തകർപ്പൻ പ്രകടനമാണ് പുറത്തെടുക്കുന്നത് ,ഫ്രണ്ട് റോയിൽ എതിരാളികളെ നിഷ്പ്രഭരാക്കി ലിയോൺ തൊടുക്കുന്ന അറ്റാക്കുകൾക്ക് വശ്യതയേറെയാണ് ,ജപ്പാൻ ലോകകപ്പിൽ പോളണ്ടിന് വെള്ളി മെഡൽ സമ്മാനിച്ച പ്രകടനമാണ് ലിയോണിനെ ഡ്രീം ടീമിൽ അംഗമാക്കിയത് .

ബെസ്റ് മിഡിൽ ബ്ലോക്കർ , അമേരിക്കൻ താരം മാക്‌സ്‌വെൽ ഹോൾട്ട് ആണ് ബ്ലോക്കർമാരിൽ ഡ്രീം ടീമിൽ ഇടം പിടിച്ച ആദ്യ താരം ,33 കാരനായ ഹോൾട്ട് പരിചയ സമ്പത്തുകൊണ്ടും കളിമികവുകൊണ്ടും ഇന്നും കളിക്കളങ്ങളെ അടക്കി ഭരിക്കുന്ന താരമാണ് ,ക്രിസ്റ്റൻസന്റെ സ്പീഡ് ബോളുകൾ പ്രതിരോധ താരങ്ങളെ മറികടന്നു ഹോൾട്ട് അടിച്ചിറക്കും ,സിംഗിൾ ബ്ലോക്കുകൾ കൊണ്ട് കളി വരുതിയിലാക്കാൻ പ്രാപ്തനായ താരം ,നാഷണൽ ലീഗിലും ,ലോക കപ്പിലും കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച മിഡിൽ ബ്ലോക്കർ . ടീമിലെ രണ്ടാമത്തെ ബ്ലോക്കർ ആയി ബ്രസീലിയൻ താരം ലൂക്കാസ് ആണ് ഇടം പിടിച്ചത് , ഇന്ന് ലോക വോളിയിലെ പകരം വെക്കാനില്ലാത്ത ബ്ലോക്കർ ആണ് ലൂക്കാസ് , ബ്രൂണോയുമായുള്ള കോമ്പിനേഷൻ അസാധ്യമാണ് , ബ്രസീലിന്റെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാൾ കൂടിയാണ് മുപ്പത്തിനാലുകാരനായ ലൂക്കാസ് , 340 സെന്റിമീറ്റർ ഉയരെനിന്നു തൊടുക്കുന്ന അറ്റാക്കുകൾ , പവർഫുൾ ജമ്പിങ് സർവീസ് ,ഇവയെല്ലാം ലുക്കാസിനെ മികച്ച താരമാകുന്നു ,2016 ഒളിമ്പിക്സ്‌ സ്വർണ മെഡൽ ജേതാവായ ലൂക്കാസ് ഇക്കഴിഞ്ഞ ലോക കപ്പ് ജേതാവുകൂടിയാണ് .

ബെസ്റ്റ് സെറ്റർ , അമേരിക്കൻ താരം മൈക് ക്രിസ്റ്റൻസൺ , ഈ താരങ്ങളെയെല്ലാം കളിപ്പിക്കാൻ ഇന്ന് നിലവിൽ ക്രിസ്റ്റൻസാനല്ലാതെ മറ്റാരുമില്ല , കഴിഞ്ഞ ലോക കപ്പിൽ അമേരിക്ക മൂന്നാം സ്ഥാനത്തായെങ്കിലും ക്രിസ്റ്റൻസന്റെ പ്രകടനം അദ്ദേഹത്തെ ഡ്രീം ടീമിലെത്തിച്ചു ,ബെസ്റ്റ് സെറ്റർ ആയതും ഈ അമേരിക്കൻ യുവ താരമാണ് ,ബെസ്റ്റ് ഓപ്പോസിറ്റ് സ്പൈക്കെർ , ടീമിലെ ഏറ്റവും ചെറുപ്പം ഇ ജപ്പാൻ താരമാണ് , യുജി നിഷിദ , ലോക വോളിയിലെ പുതിയ സെൻസേഷൻ ആണ് ജപ്പാന്റെ യുവ താരം , പേരുകേട്ട ലോകോത്തര താരങ്ങളിൽ നിന്ന് ഡ്രീം ടീമിൽ ഇടം പിടിക്കുക എന്നത് ചില്ലാക്കാര്യമല്ല ,മറുപടിയില്ലാത്ത ബാക് കോർട്ട് അറ്റാക്കുകളും ,ജമ്പിങ് സർവുകളുമാണ് നിഷിദയെ ലോക വോളിയിലെ തരംഗമാക്കി മാറ്റിയത് ,ബെസ്റ്റ് സർവിങ് റോക്കോർഡും ,ഒരൊറ്റ ഗെയിമിലെ മുപ്പതു സ്‌കോറുകൾ എന്ന റോക്കോര്ഡും സ്വന്തം പേരിലാക്കിയ നിഷിദയുടെ വർഷമായിരുന്നു 2019 .

ബെസ്റ്റ് ലിബറോ , തലസ്‌ ഹോസ് , ബ്രസീലിയൻ താരം , വിഖ്യാതനായ ലിബറോ സെർജിയോ സാന്റോസിന്റെ പിന്മുറക്കാരൻ ലോക ഡ്രീം ടീമിൽ ഇടം പിടിച്ചതിൽ അദ്‌ഭുതമൊന്നുമില്ല ,ലോക കപ്പിൽ ബ്രസീലിനെ ചാമ്പ്യന്മാരാക്കുന്നതിൽ സുപ്രധാന പങ്ക് തലസിനുള്ളതാണ് , ഡ്രീം ടീമിലെ എം വി പി , ബ്രസീലിന്റെ അലൻ സോസായാണ് . വോളി ലൈവ്