ഈ തോൽവി താങ്ങാവുന്നത് അപ്പുറമാണ്….എനിക്ക് ഇത് കണ്ടു നിൽക്കാൻ പറ്റുന്നില്ല : വൈകാരിക വാക്കുകളുമായി ദ്രാവിഡ്
2023 ഏകദിന ലോകകപ്പ് കിരീടം ഓസ്ട്രേലിയക്ക്. ഫൈനൽ മത്സരത്തിൽ ഇന്ത്യയെ 6 വിക്കറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഓസ്ട്രേലിയ കിരീടം സ്വന്തമാക്കിയത്. ടൂർണ്ണമെന്റിൽ തുടർച്ചയായ 10 വിജയങ്ങൾ സ്വന്തമാക്കിയായിരുന്നു ഇന്ത്യ ഫൈനലിലേക്ക് എത്തിയത്. എന്നാൽ ഫൈനലിൽ ഇന്ത്യയുടെ ഭാഗത്തുനിന്ന് നിരാശാജനകമായ പ്രകടനങ്ങളാണ് ഉണ്ടായത്. ഓസ്ട്രേലിയയുടെ ആറാം ലോകകപ്പ് കിരീടമാണ് ഇത്
ഇന്ത്യൻ ടീമിനെ സംബന്ധിച്ചു ഈ ഒരു തോൽവി വലിയ ക്ഷീണമാണ്. തുടരെ 10 കളികൾ ഈ ലോകക്കപ്പിൽ ജയിച്ചു സ്വപന കുതിപ്പ് നടത്തിയ രോഹിത് ശർമ്മക്കും ടീമിനും ഈ തോൽവി താങ്ങാൻ കഴിയില്ല എന്നതാണ് സത്യം. ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡ് ഇക്കാര്യം വിശദമാക്കി കഴിഞ്ഞു. ഫൈനൽ തോൽവി പിന്നാലെ മാധ്യമങ്ങൾ മുൻപാകെ എത്തിയ കോച്ച് ഇന്ത്യൻ ടീം ഡ്രസിങ് റൂം വേദന തുറന്ന് പറഞ്ഞു.
“അതെ, തീർച്ചയായും അവൻ (രോഹിത് ശർമ്മ) നിരാശനാണ്, ഡ്രസ്സിംഗ് റൂമിലെ പല താരങ്ങളും ഇതേ അവസ്ഥയിലാണ്.ഇതായിരുന്നില്ല ഞങ്ങൾ പ്രതീക്ഷിച്ച റിസൾട് പക്ഷെ അങ്ങനെ സംഭവിച്ചു അതെ, ആ ഡ്രസ്സിംഗ് റൂമിൽ ഒരുപാട് വികാരങ്ങൾ ഉണ്ടായിരുന്നു. ഒരു പരിശീലകനെന്ന നിലയിൽ കാണുന്നത് ബുദ്ധിമുട്ടായിരുന്നു, കാരണം ഈ ആളുകൾ എത്രമാത്രം കഠിനാധ്വാനം ചെയ്തുവെന്നും അവർ എന്താണ് ചെയ്തതെന്നും അവർ ചെയ്ത ത്യാഗങ്ങളെക്കുറിച്ചും എനിക്കറിയാം. അതിനാൽ, ഇത് കഠിനമാണ്. “കോച്ച് വിഷമം വെളിപ്പെടുത്തി
“ഞാൻ ഉദ്ദേശിച്ചത്, ഒരു പരിശീലകനെന്ന നിലയിൽ അത് കാണുന്നത് ബുദ്ധിമുട്ടാണ്, കാരണം നിങ്ങൾ ഈ ഇവരെ എല്ലാം വളരെ ഏറെ വ്യക്തിപരമായി അറിയുന്നു. അവർ നടത്തിയ പരിശ്രമം, കഴിഞ്ഞ ഒരു മാസമായി ഞങ്ങൾ നടത്തിയ കഠിനാധ്വാനം, ഞങ്ങൾ കളിച്ച തരത്തിലുള്ള ക്രിക്കറ്റ് എന്നിവ നിങ്ങൾക്ക് കാണാൻ കഴിയും. അതെ, പക്ഷേ അത് കായികമാണ് അത് കൊണ്ട് തോൽവി അംഗീകരിക്കണം ” കോച്ച് ദ്രാവിഡ് അഭിപ്രായം വ്യക്തമാക്കി.