ദ്രാവിഡ്‌ ഇംഗ്ലണ്ടിലേക്ക്!!കോച്ചായി ലക്ഷ്മൺ എൻട്രി 😱സഞ്ജുവിനും അവസരം ലഭിച്ചേക്കും

നിലവിൽ ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ (എൻസിഎ) തലവനായ ഇന്ത്യൻ ഇതിഹാസം വിവിഎസ് ലക്ഷ്മണനെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വരാനിരിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചേക്കുമെന്ന് നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത മാസം ദക്ഷിണാഫ്രിക്കയെ ഹോം ഗ്രൗണ്ടിൽ നേരിടാനൊരുങ്ങുകയാണ് ഇന്ത്യ.

എന്നാൽ, അടുത്ത മാസം ഇന്ത്യൻ ടീം മുൻപ് നടന്ന പരമ്പരയിൽ അവശേഷിക്കുന്ന ഏക ടെസ്റ്റ് മത്സരത്തിനായി ഇംഗ്ലണ്ടിലും പര്യടനം നടത്തും. അതുകൊണ്ട് തന്നെ, ബോർഡ് ഓഫ് ക്രിക്കറ്റ് കൺട്രോൾ ഇൻ ഇന്ത്യ (ബിസിസിഐ) രണ്ട് ടീമുകളെ തിരഞ്ഞെടുക്കും. പരിചയസമ്പന്നരായ താരങ്ങളെ ഉൾപ്പെടുത്തി ടെസ്റ്റ്‌ ടീം പ്രഖ്യാപിക്കുമ്പോൾ, ഐപിഎല്ലിൽ തിളങ്ങിയ യുവ താരങ്ങൾക്കായിരിക്കും ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ അവസരം ലഭിക്കുക.

മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് ടെസ്റ്റ് ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക് പോകുമ്പോൾ ലക്ഷ്മൺ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കും. ഇതിനുപുറമെ, അയർലൻഡിനെതിരായ ടി20 അദ്ദേഹം ടീമിനൊപ്പം യാത്ര ചെയ്യും. “ബിർമിംഗ്ഹാം ടെസ്റ്റിന് മുമ്പ് ജൂൺ 24 ന് ലെസ്റ്റർഷെയറിനെതിരെ ഞങ്ങൾക്ക് ഒരു സന്നാഹ മത്സരമുണ്ട്. ജൂൺ 15-നോ 16-നോ രാഹുൽ ദ്രാവിഡും ടീമും ഇംഗ്ലണ്ടിലേക്ക് പുറപ്പെടും. ഇന്ത്യ ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലും അയർലൻഡ് ടി20 പരമ്പരയിലും ഞങ്ങൾ വിവിഎസിനോട് (ലക്ഷ്മണിനോട്) ടീമിനെ പരിശീലിപ്പിക്കാൻ ആവശ്യപ്പെടും,” ഇൻസൈഡ്‌സ്‌പോർട്ട് ഒരു ബിസിസിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പറഞ്ഞു.

വ്യത്യസ്ത സപ്പോർട്ട് സ്റ്റാഫുകളെ ഉൾപ്പെടുത്തി രണ്ട് ടീമുകളെ ബിസിസിഐ തിരഞ്ഞെടുക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷം ജൂലൈയിൽ, ശ്രീലങ്കയിലേക്കുള്ള പരിമിത ഓവർ പര്യടനത്തിനായി ദ്രാവിഡിനെ ഇന്ത്യയുടെ മുഖ്യ പരിശീലകനായി ബിസിസിഐ അയച്ചിരുന്നു, അതേസമയം അന്ന് രവി ശാസ്ത്രിയും വിരാട് കോഹ്‌ലിയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) ഫൈനലിനായി ഇംഗ്ലണ്ടിലായിരുന്നു.

Rate this post