ലോകക്കപ്പിന് അവൻ ഇല്ലാത്തത് തിരിച്ചടി 😳😳തുറന്ന് സമ്മതിച്ച് കോച്ച് ദ്രാവിഡ്‌

ലോകകപ്പിൽ ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് ഏറ്റ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു ബുംറക്ക് പരിക്കേറ്റത്.പുറത്തിനേറ്റ പരിക്കുമൂലം താരത്തിന് ലോകകപ്പ് നഷ്ടമായി. ചുരുങ്ങിയത് ആറുമാസമെങ്കിലും ബുംറക്ക് കളത്തിന് പുറത്തിരിക്കേണ്ടിവരും. കഴിഞ്ഞ കുറച്ചുകാലങ്ങളായി പരിക്കിന്റെ പിടിയിലായിരുന്ന താരം ഓസ്ട്രേലിയലക്ക് എതിരായ പരമ്പരയിൽ ഒരു മത്സരം കളിച്ചിരുന്നു.

എന്നാൽ പരിക്ക് വീണ്ടും വഷളാവുകയും താരം പരമ്പരയിൽ നിന്നും തുടർന്ന് ലോകകപ്പ് ടീമിൽ നിന്നും പുറത്തായി. പരിക്കിൽ നിന്നും പൂർണമായി മോചിതനാകാതെ ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ താരത്തെ കളിപ്പിച്ചത് കനത്ത വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു. നിലവിൽ ബുംറയുടെ അഭാവം ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി നൽകുമെന്നത് ഉറപ്പാണ്. ഇപ്പോഴിതാ ഇക്കാര്യം പറഞ്ഞുകൊണ്ട് പരിശീലകൻ രാഹുൽ ദ്രാവിഡ് തന്നെ രംഗത്ത് എത്തിക്കഴിഞ്ഞു. ബുംറയുടെ അഭാവം ടീമിൽ വലിയ വിടവ് ഉണ്ടാക്കുമെന്നാണ് ദ്രാവിഡ് പറഞ്ഞത്.

നിലവിൽ ഇന്ത്യൻ ടീമിനെ ഏറ്റവും കൂടുതൽ തലവേദന സൃഷ്ടിക്കുന്നത് ബൗളിംഗ് നിരയുടെ പ്രകടനമാണ്. എത്ര വലിയ സ്കോർ ബാറ്റ്സ്മാൻമാർ കണ്ടെത്തിക്കഴിഞ്ഞാലും അത് പ്രതിരോധിക്കാനുള്ള ബൗളർമാർ ഇന്ന് ഇന്ത്യൻ ടീമിൽ ഇല്ല. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിലെ പ്രകടനം ഒഴിച്ചാൽ ബാക്കി എല്ലാ മത്സരങ്ങളും ദയനീയമായ പ്രകടനമാണ് ഇന്ത്യൻ ബൗളർമാർ പുറത്തെടുത്തത്. ഇന്ത്യൻ ടീമിലെ ഏക ആശ്വാസമായിരുന്നു ബുംറ. ഇപ്പോഴിതാ താരത്തിന്റെ അഭാവം വലിയ നഷ്ടമാണെന്ന് ഇന്ത്യൻ പരിശീലകൻ തന്നെ പറഞ്ഞു കഴിഞ്ഞു. അദ്ദേഹത്തിൻറെ വാക്കുകൾ വായിക്കാം.

“ബുംറ ഒരു മികച്ച കളിക്കാരനാണ്. അദ്ദേഹത്തിൻറെ അഭാവം കനത്ത തിരിച്ചടിയാണ് നൽകുക. പക്ഷേ അത് സംഭവിച്ചു. ഇനി ഈ അവസരം മറ്റൊരാൾക്ക് മുന്നോട്ടുവരാൻ ഉള്ളതാണ്. ഞങ്ങൾ ബുംറയെ മിസ്സ് ചെയ്യും.അദ്ദേഹത്തിൻറെ വ്യക്തിത്വം ഡ്രസ്സിംഗ് റൂമിൽ പ്രധാനമായിരുന്നു. പകരം ആരു വരും എന്ന് ഇതുവരെയും തീരുമാനമായിട്ടില്ല. ഒക്ടോബർ 16 വരെ സമയമുണ്ട്. ഞങ്ങളിപ്പോൾ ഷമിയുടെ ആരോഗ്യനിലയിലെ അപ്ഡേറ്റിനായി കാത്തിരിക്കുകയാണ്.”- ദ്രാവിഡ് പറഞ്ഞു.