ദ്രാവിഡ്‌ പ്ലാൻസ് പഴകി തുടങ്ങി 😳😳😳മുൻ പാക്‌ താരം വാക്കുകൾ കേട്ടോ

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ടതോടെ, പരമ്പര ഇന്ത്യക്ക് നഷ്ടമാകും എന്ന കാര്യം ഉറപ്പായിരിക്കുകയാണ്. ഇതോടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നു വരുന്നത്. ഇപ്പോഴിതാ പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ സ്ഥാനത്തിന് ഇളക്കം തട്ടിയേക്കാം എന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് മുൻ പാകിസ്ഥാൻ സ്പിന്നർ ഡാനിഷ് കനേരിയ. ദ്രാവിഡിന്റെ തന്ത്രങ്ങൾ പഴഞ്ചൻ ആണെന്നും കനേരിയ കുറ്റപ്പെടുത്തി.

“ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര ഇന്ത്യ കൈവിട്ടിരിക്കുകയാണ്. ഇത് പരിശീലകൻ രാഹുൽ ദ്രാവിഡിനെ സംബന്ധിച്ച് വളരെ പ്രയാസകരമാണ്. 2023 ജനുവരിയോടെ ഇന്ത്യൻ ടീമിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പരിശീലക സ്ഥാനത്ത് നിന്ന് രാഹുൽ ദ്രാവിഡിനെ നീക്കം ചെയ്യുന്നതിലേക്ക് വരെ ടീമിലെ മാറ്റങ്ങൾ നീണ്ടേക്കാം. ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ ദ്രാവിഡിനെ പരിശീലക സ്ഥാനത്തുനിന്ന് മാറ്റാനാണ് സാധ്യത. ടെസ്റ്റിൽ ഒരുപക്ഷേ ദ്രാവിഡ് തന്നെ തുടർന്നേക്കും,” കനേരിയ തുടർന്നു.

“ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ ദ്രാവിഡിന്റെ തന്ത്രങ്ങൾ പഴഞ്ചൻ ആണ്. അവയൊന്നും ഇപ്പോൾ ഫലിക്കുന്നില്ല. പുതിയ പരിശീലകൻ ആരാകും,” കനേരിയ പറഞ്ഞു നിർത്തി. പരിശീലകന് മാത്രമല്ല ഇന്ത്യൻ ടീമിന്റെ ഈ പരാജയം ക്യാപ്റ്റൻ രോഹിത് ശർമയെയും കാര്യമായ രീതിയിൽ ബാധിക്കും എന്ന കാര്യം ഉറപ്പാണ്. രോഹിത്തിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കണം എന്ന് ഇപ്പോൾ തന്നെ പല കോണുകളിൽ നിന്നും വാദങ്ങൾ ഉയർന്നുവരുന്നുണ്ട്. അതിന്റെ ആദ്യപടിയായി ടി20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് രോഹിത്തിനെ നീക്കാനും സാധ്യതയുണ്ട്.

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര കൈവിട്ട സ്ഥിതിക്ക്, ഇനി ഇന്ത്യൻ ക്രിക്കറ്റ് ടീമിന് മുന്നിലുള്ള പ്രതീക്ഷ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയാണ്. ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇപ്പോൾ ഉയരുന്ന ഈ വിമർശനങ്ങളെ കെട്ടടക്കുക എന്നതാണ് ഇപ്പോൾ ഇന്ത്യൻ ടീമിന് മുന്നിലുള്ള ലക്ഷ്യം. എന്നിരുന്നാലും, ശ്രീലങ്ക ഉൾപ്പെടെയുള്ള ടീമുകൾക്ക് എതിരെ പരമ്പരകൾ വരാനിരിക്കുന്നുണ്ട് എന്നതിനാൽ തന്നെ, ടീമിൽ വലിയ അഴിച്ചു പണികൾ വരുത്തിയില്ലെങ്കിൽ ബംഗ്ലാദേശിനെതിരെ നേരിടേണ്ടി വന്ന ഫലം തന്നെയായിരിക്കും വരുന്ന പരമ്പരകളിലും ഇന്ത്യ നേരിടേണ്ടി വരിക.

Rate this post