നിന്നെ ഞങ്ങൾ മാറ്റുന്നു 😱😱 സൂപ്പർ താരത്തെ നേരിട്ട് വിളിച്ചു ദ്രാവിഡ്‌

റദ്ദാക്കിയ അഞ്ചാം ടെസ്റ്റ് മത്സരം കളിക്കാൻ നേരത്തെ ഇംഗ്ലണ്ടിലേക്ക് പറക്കുന്നതിന് റെഗുലർ താരങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശർമ്മ തുടങ്ങിയ സീനിയർ താരങ്ങൾക്ക് വിശ്രമം നൽകേണ്ടതായതിനാൽ, ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് സീനിയർ ബാറ്റർ ശിഖർ ധവാന്റെ തിരിച്ചുവരവിനെ കുറിച്ച് ധാരാളം ചർച്ചകൾ നടന്നിരുന്നു. തുടർച്ചയായ 7-ാം ഐപിഎൽ സീസണിലും 450-ലധികം റൺസ് നേടിയ ഇടംകൈയ്യൻ ബാറ്റർ, ഐപിഎൽ 2022-ൽ 14 മത്സരങ്ങളിൽ നിന്ന് 460 റൺസ് നേടിയിരുന്നു.

സമീപകാല പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ, അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായി ശിഖർ ധവാൻ വരുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. എന്നാൽ, കെഎൽ രാഹുലിനെ ടീമിൽ നിലനിർത്താനുള്ള സെലക്ടർമാരുടെ തീരുമാനം ധവാന്റെ തിരിച്ചുവരവിന് വിലങ്ങുതടിയായി. ദക്ഷിണാഫ്രിക്കയെ നേരിടാനുള്ള 18 അംഗ ഇന്ത്യൻ ടീമിന്റെ നായക ചുമതല ധവാന്റെ അഭാവത്തിൽ കെഎൽ രാഹുലിന് നൽകി.

ധവാനെ മറികടന്ന് യുവതാരങ്ങൾക്ക് അവസരം നൽകിയത് മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ തീരുമാനമായിരുന്നുവെന്ന് ബിസിസിഐയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ദ്രാവിഡിന്റെ നിർദേശം സെലക്ടർമാർ സമ്മതിക്കുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞായറാഴ്ച സെലക്ടർമാരുടെ യോഗം ചേരുന്നതിന് മുമ്പ് ഇന്ത്യൻ പരിശീലകൻ ധവാനെ ടീമിലേക്ക് പരിഗണിക്കുന്നില്ലെന്ന് ധവാനെ അറിയിച്ചിരുന്നുവെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

“ഒരു ദശാബ്ദത്തിലേറെയായി ഇന്ത്യൻ ക്രിക്കറ്റിന്റെ മികച്ച സേവകനാണ് ശിഖർ. എന്നാൽ ടി20യിൽ മികച്ച പ്രകടനം നടത്തുന്ന യുവതാരങ്ങൾക്ക് അവസരം നൽകേണ്ടതുണ്ട്. ഒടുവിൽ, രാഹുലിന് (ദ്രാവിഡ്) കടുത്ത തീരുമാനം എടുക്കേണ്ടിവന്നു, ഞങ്ങൾ എല്ലാവരും അത് സമ്മതിച്ചു. ഞായറാഴ്ച ടീമിനെ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇക്കാര്യം ശിഖറിനെ രാഹുൽ (ദ്രാവിഡ്‌) അറിയിച്ചിരുന്നു,” ഒരു മുതിർന്ന ബിസിസിഐ ഉദ്യോഗസ്ഥൻ Inside sport-നോട് പറഞ്ഞു.