എന്തുട്ട് മണ്ടനാണ് 😳നാറ്റിക്കല്ലേ ക്യാപ്റ്റ😂😳ചിരി നിർത്താൻ കഴിയാതെ ദ്രാവിഡ്!!വീഡിയോ
ഒരു ക്രിക്കറ്റ് മൈതാനത്ത് പലതരത്തിലുള്ള രസകരമായ സംഭവങ്ങൾ ഉണ്ടാവാറുണ്ട്. ചില ബാലിശമായ ആംഗ്യങ്ങളും റൺഔട്ടുകളുമൊക്കെ ആരാധകരെയും ടീം അംഗങ്ങളെയുമടക്കം രസിപ്പിക്കാറുണ്ട്. എന്നാൽ ഒരു നായകന്റെ, തീരുമാനമെടുക്കാനുള്ള സംശയങ്ങൾ കണ്ട് സ്വന്തം കോച്ച് തന്നെ ചിരിക്കുന്നത് പലരും കണ്ടിട്ടുണ്ടാവില്ല.
അത്തരം ഒരു സംഭവം ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഉണ്ടായി. കോച്ച് രാഹുൽ ദ്രാവിഡിനെ മാത്രമല്ല, ടീമിലുള്ള എല്ലാവരെയും ചിരിപ്പിച്ച സംഭവം.മത്സരത്തിൽ ടോസ് നേടിയത് ഇന്ത്യൻ നായകൻ രോഹിത് ശർമയായിരുന്നു. ശേഷം ബാറ്റിംഗ് ആണോ ബോളിംഗ് ആണോ തിരഞ്ഞെടുക്കുന്നത് എന്ന് രോഹിത്തിനോട് ചോദിച്ചു. എന്നാൽ ഒരു നിമിഷം ആശയക്കുഴപ്പത്തിലായ രോഹിത്തിനെയാണ് പിന്നീട് കണ്ടത്.
ഒരു 30 സെക്കൻഡോളം രോഹിത് തലപുകഞ്ഞ് ആലോചിച്ച ശേഷമാണ് തങ്ങൾ ഫീൽഡിങ്ങാണ് തിരഞ്ഞെടുക്കുന്നത് എന്ന് പറഞ്ഞത്.എന്തുകൊണ്ടാണ് ഈ തീരുമാനമെടുക്കാൻ ഇത്രയും സമയം ആലോചിച്ചതെന്ന് അവതാരകൻ രവി ശാസ്ത്രി രോഹിത്തിനോട് ചോദിച്ചു. അതിനു രോഹിത് പറഞ്ഞ മറുപടിയായിരുന്നു ഇന്ത്യൻ ടീമിനെ മൊത്തത്തിൽ ചിരിപ്പിച്ചത്.
“ടോസ് നേടിയാൽ എന്ത് ചെയ്യണമെന്ന് ടീമിൽ വളരെയധികം ചർച്ചകൾ നടന്നിരുന്നു. എന്നാൽ അവസാന തീരുമാനം എന്താണെന്ന് ഞാൻ മറന്നു.”- മറുപടി സ്ക്രീനിൽ കണ്ട രാഹുൽ ദ്രാവിഡും സംഘവും പൊട്ടിച്ചിരിക്കുകയാണ് ഉണ്ടായത്. വലിയൊരു തമാശയ്ക്കാണ് രോഹിത്തിന്റെ ഈ വാക്കുകൾ വഴി വച്ചത്.