ടൂർണമെന്റുകൾ ബഹളം!! സർപ്രൈസിന് മുകളിൽ സർപ്രൈസുമായി ബിസിസിഐ

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ശക്തിയിൽ എക്കാലവും വലിയ സഹായകമായി മാറുന്നത് ആഭ്യന്തര ക്രിക്കറ്റ്‌ ടൂർണമെന്റുകൾ തന്നെയാണ്. ഐപിൽ വരവിലും രഞ്ജി ട്രോഫി അടക്കം സൃഷ്ടിക്കുന്നത് വലിയ സ്വീകാര്യത തന്നെ. കോ വിഡ് കാരണം കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങളിൽ ആഭ്യന്തര ടൂർണമെന്റുകൾ പലതും നിർത്തിവെച്ചിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും എല്ലാ ആഭ്യന്തര മത്സരങ്ങളും വളരെ സജീവമായി നടത്താനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ്.

ഈ വർഷം ആരംഭം കുറിക്കുന്ന ക്രിക്കറ്റ് അഭ്യന്തര സീസണ്‍ വളരെ സജീവമായി നടത്താനാണ് ബിസിസിഐ ഇപ്പോൾ തയ്യാറെടുക്കുന്നത് ഈ വര്‍ഷം സെപ്തംബര്‍ ഫസ്റ്റ് വാരം മുതല്‍ 2023 മാര്‍ച്ച് മാസം വരെ നീണ്ടുനില്‍ക്കുന്ന ആഭ്യന്തര ക്രിക്കറ്റ്‌ സീസണില്‍ അനേകം ലിമിറ്റെഡ് ഓവർ, ടെസ്റ്റ്‌ മാച്ച് ടൂര്‍ണമെന്റുകളാണ് നടക്കാന്‍ പോകുന്നത്.ഐപിൽ സീസൺ പിന്നാലെ ഏപ്രിൽ മാസം ആരംഭിച്ചേക്കുമെന്ന് സൂചനകളുണ്ട്.

സെപ്റ്റംബർ മാസം ദുലീപ് ട്രോഫിയോടെയാണ് ആഭ്യന്തര മത്സരങ്ങൾ സീസണിന് തുടക്കമാകുന്നത് എങ്കിൽ ശേഷം പ്രശസ്തമായ രഞ്ജി ട്രോഫി, ഇറാനി കപ്പ്, സയ്യദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി തുടങ്ങിടൂര്‍ണമെന്റുകളൊക്കെഎല്ലാ തലത്തിലും മുൻപത്തെ വർഷങ്ങളിൽ നടന്നത് പോലെ ഇത്തവണയും നടക്കും. കോവിഡ് ശേഷം സ്റ്റേഡിയങ്ങളിൽ ഫാൻസ്‌ എത്തുമെന്നാണ് ബിസിസിഐ പ്രതീക്ഷ.

ഇത്തവണ ആഭ്യന്തര സീസണിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന ഒരു ടീമാണ് കേരളം.പുത്തൻ ടീമുമായി യുവ നിരക്ക് പ്രാധാന്യം നൽകിയാകും ഇത്തവണ കേരള ടീം എത്തുക.