നാല് ഫോർ രണ്ട് സിക്സ് 41 റൺസ്‌!! ഫിനിഷിങ് കിങായി കാർത്തിക്ക്!! വീഡിയോ കാണാം

ഇന്ത്യ : വെസ്റ്റ് ഇൻഡീസ് ഒന്നാം ടി :20യിൽ ബാറ്റിംഗ് കരുത്തുമായി ഇന്ത്യൻ ടീം. ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യൻ ടീം 20 ഓവറിൽ 190 റൺസ്‌ അടിച്ചപ്പോൾ കയ്യടികൾ നേടിയത് സീനിയർ താരമായ ദിനേശ് കാർത്തിക്ക് ഒരുവേള 150 കടക്കില്ലെന്ന് തോന്നിച്ച ഇന്ത്യൻ സ്കോർ 190ലേക്ക് എത്തിച്ചത് ദിനേശ് കാർത്തിക്ക് സൂപ്പർ ഇന്നിങ്സ് തന്നെ

സർപ്രൈസ് നീക്കമായി രോഹിത് ശർമ്മ : സൂര്യകുമാർ യാദവ് ഓപ്പണിങ് ജോഡിയുമായി എത്തിയ ഇന്ത്യക്ക് ലഭിച്ചത് മികച്ച തുടക്കം. സൂര്യകുമാർ മനോഹരമായ ഷോട്ടുകൾ അടക്കം വെറും 16 ബോളിൽ 24 റൺസ്‌ നേടിയപ്പോൾ ക്യാപ്റ്റൻ രോഹിത് ശർമ്മ നേടിയത് മറ്റൊരു അർദ്ധ സെഞ്ച്വറി.വെറും 44 ബോളിൽ ഏഴ് ഫോറും റണ്ട് സിക്സ് അടക്കം 64 റൺസ്‌ അടിച്ച രോഹിത് ശർമ്മ പുറത്തായ ശേഷം ടീം ഇന്ത്യ സമ്മർദ്ദത്തിലായി എങ്കിലും പിന്നീട് അവസാന ഓവറുകളിൽ രക്ഷകനായി മാറിയത് ദിനേശ് കാർത്തിക്ക്.

ഏഴാം നമ്പറിൽ ബാറ്റ് ചെയ്യാൻ എത്തിയ ദിനേശ് കാർത്തിക്ക് അടിച്ചെടുത്തത് വെറും 19 ബോളിൽ 41 റൺസ്‌.215.79 എന്നുള്ള പ്രഹര ശേഷിയിൽ നാല് ഫോറും രണ്ട് സിക്സും അടക്കമാണ് ദിനേഷ് കാർത്തിക്ക് മറ്റൊരു അടിപൊളി ഫിനിഷിങ് ഇന്നിങ്സ് കാഴ്ചവെച്ചത്.

വിദേശ മണ്ണിൽ മോശം റെക്കോർഡ് മാത്രം അവകാശപെടാനുള്ള താരം തന്റെ ഹേറ്റേഴ്‌സിനുള്ള മാസ്സ് മറുപടി കൂടിയാണ് ഇന്നത്തെ ഇന്നിങ്സിൽ കൂടി സമ്മാനിച്ചത്. സ്വീപ്പ് ഷോട്ടുകളും റിവേഴ്‌സ് സ്വീപ്പ് അടക്കം കളിച്ചാണ് ദിനേശ് കാർത്തിക്ക് ടി :20 ക്രിക്കറ്റ്‌ ലോകകപ്പിൽ തന്റെ സ്ഥാനം ഒരിക്കൽ കൂടി ഉറപ്പിക്കുന്നത്.