അയാളെ വിശ്വസിക്കൂ അയാൾ ഫിനിഷിങ് കിങ് :വീണ്ടും കയ്യടികൾ വാങ്ങി ദിനേശ് കാർത്തിക്ക്

എഴുത്ത് :എം.കെ.മിഥുൻ;ഒന്നുറപ്പിച്ചു,ഇന്ന് മധുരമുള്ളോരു പ്രണയത്തെപ്പറ്റി എഴുതിവെക്കണം.ഓർമ്മകൾ അവിടെയും ഇവിടെയുമെല്ലാം അങ്ങിങ്ങായി പരതി നോക്കി,പലരുമെഴുതിവെച്ച വരികളോരൊന്നും ഓർമയിലെത്തി,വായിച്ചുമറന്ന മനസ്സിലുടക്കിയ ചില വരികളും മനസ്സിലേക്കെത്തി”

അവിടെയും അതിൽ നിന്നും എഴുതിത്തുടങ്ങാൻ മടിച്ചു,കാരണം എഴുതേണ്ടത് ദിനേഷ് കാർത്തിക് എന്ന വിക്കറ്റ് കീപ്പർ ബാറ്ററെപ്പറ്റിയാണ്,അദ്ദേഹത്തിന്റെ അവസാന ഓവറുകളിലെ ആ ഫിനിഷുകളോടുള്ള പ്രണയത്തെപ്പറ്റിയാണ്.എത്ര മനോഹരമായിട്ടാണ് അദ്ദേഹം ആ പ്രഷർ സിറ്റുവേഷനുകളെ അബ്സോർബ് ചെയ്യുന്നത്,എത്ര മനോഹരമായിട്ടാണ് കഴിഞ്ഞ കുറേ കാലമായി തന്റെ ടീമുകൾക്ക് ആ ഡിഫൈനിംഗ് ഫിനിഷിങ് ടച്ച് നൽകുന്നത്,My Man Never Ever Write Off This Master Man,He’s An Absolute Shot Maker,A Gem Of A Cricketing Brain.

ആദ്യ മത്സരത്തിൽ പഞ്ചാബിനെതിരെ 14 പന്തിൽ നേടുന്ന വിലപ്പെട്ട ക്വിക്ക് ഫയർ 32 റൺസ്,ഇന്നും നേരിടുന്ന ആദ്യ നാല് പന്തുകളിൽ നേടുന്നത് മൂന്ന് സിംഗിളുകൾ,പിന്നീട് സ്ഥിരം ശൈലിയിൽ ലോഞ്ച് ചെയ്യപ്പെടുന്ന ബൗണ്ടറി ബോളുകൾ,കാണുന്നത് ഇതാദ്യമല്ല നിദാഹാസ് മുതലിങ്ങോളം ഒരുപിടി ക്ലാസ്സിക്‌ ഫിനിഷുകളാണ്!Believe Me This Man & Defining Finishes A Better Love Story Than Many.