ഫിനിഷർ ഡി. കെ പുറത്തേക്ക് 😳😳റിഷാബ് പന്തിന് അവസരം വരുമോ??

ടി :20 ക്രിക്കറ്റ്‌ ലോകക്കപ്പ് സൂപ്പർ 12 റൗണ്ടിൽ യഥാർത്ഥ മരണഗ്രൂപ്പ്‌ ആയി മാറിയിരിക്കുന്നത് ബി ഗ്രൂപ്പ്‌ ആണ്. ടീമുകൾ എല്ലാം തന്നെ വളരെ മികച്ച പോരാട്ടം കാഴ്ചവെക്കുന്ന ഗ്രൂപ്പിൽ ആരൊക്കെ സെമി ഫൈനലിൽ പ്രവേശനം നേടുമെന്നത് തന്നെയാണ് പ്രധാന സസ്പെൻസ്. ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യൻ ടീമിനെ സൗത്താഫ്രിക്ക 5 വിക്കെറ്റുകൾക്ക് തോൽപ്പിച്ചിരുന്നു. ഈ ജയത്തോടെ സൗത്താഫ്രിക്ക ഗ്രൂപ്പിൽ 5 പോയിന്റുകൾ നേടി ഒന്നാം സ്ഥാനത്തേക്ക് എത്തി.

അതേസമയം ഇന്നലെ മാച്ചിൽ വമ്പൻ തോൽവി ഏറ്റുവാങ്ങിയ ടീം ഇന്ത്യക്ക് മറ്റൊരു തിരിച്ചടി നൽകുന്നത് സീനിയർ താരവും വിക്കെറ്റ് കീപ്പർ ബാറ്റ്‌സ്മാനുമായ ദിനേശ് കാർത്തിക്ക് പരിക്ക് തന്നെയാണ്.37 വയസ്സുകാരനായ ദിനേശ് കാർത്തിക്ക് ഇന്നലെ സൗത്താഫ്രിക്കൻ ടീം ബാറ്റിങ്ങിനിടയിൽ 15ആം ഓവർ അവസാനം പരിക്ക് കാരണം ഡ്രസിങ് റൂമിലേക്ക് മടങ്ങി. ഇന്നലെ വിക്കെറ്റ് പിന്നിൽ മികച്ച പ്രകടനം കാഴ്ചവെച്ച ദിനേശ് കാർത്തിക്കിന് പക്ഷെ ബാറ്റ് കൊണ്ട് തിളങ്ങാൻ കഴിഞ്ഞിട്ടില്ല. വിക്കെറ്റ് കീപ്പർ റിഷാബ് പന്തിനെ ഒഴിവാക്കിയാണ് ഡീ. കെ ടീമിലെ പ്ലെയിങ് ഇലവനിൽ സ്ഥാനം നേടുന്നത് തന്നെ

ഇന്നലെ ദിനേശ് കാർത്തിക്ക് അഭാവത്തിൽ റിഷാബ് പന്ത് ആണ് വിക്കെറ്റ് കീപ്പർ റോൾ കൈകാര്യം ചെയ്തത്.ഗ്രൗണ്ടിൽ നിന്നും വേദന അനുഭവപെട്ട താരം ഉടന്‍ തന്നെ ഫിസിയോടൊപ്പം ഗ്രൗണ്ടില്‍ നിന്നും തിരിച്ചു കയറി. താരം പരിക്കിൽ ടീം മാനേജ്മെന്റ് ഭാഗത്ത് നിന്നും അറിയിപ്പുകൾ ഒന്നുതന്നെ വന്നിട്ടില്ല. എങ്കിലും ദിനേശ് കാർത്തിക്ക് നെക്സ്റ്റ് മാച്ച് കളിക്കുമോയെന്നത് ഇപ്പോഴും ഒരു ചോദ്യമാണ്. ദിനേശ് കാർത്തിക്കിന് വിശ്രമം നൽകിയാൽ റിഷാബ് പന്ത് ടീമിലേക്ക് എത്തും.

“ദിനേശ് കാര്‍ത്തികിന് അൽപ്പം ശാരീരിക പ്രശ്നങ്ങളുണ്ടെന്ന് എല്ലാം എനിക്കറിയാം. ഫിസിയോ റിപ്പോര്‍ട്ട് നല്‍കിയതിനു ശേഷം ഞങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത ഇക്കാര്യത്തിൽ പറയാം ” പേസർ ഭുവി ഇന്നലെ മത്സര ശേഷം പറഞ്ഞു.