കളിക്കിടയിൽ അലറികൂവി ദിനേശ് കാർത്തിക്ക് 😱ഞെട്ടിത്തരിച്ചു കാണികൾ

ബുധനാഴ്ച (മെയ്‌ 25) കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന എലിമിനേറ്റർ മത്സരത്തിൽ ലഖ്നൗ സൂപ്പർ ജിയന്റ്സിനെതിരെ റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിന് ജയം. കൂറ്റൻ സ്കോറുകൾ കണ്ട മത്സരത്തിൽ 14 റൺസിനാണ് ആർസിബിയുടെ ജയം. ഇതോടെ, രണ്ടാം ക്വാളിഫയർ മത്സരത്തിൽ മെയ്‌ 27-ന് ആർസിബി രാജസ്ഥാൻ റോയൽസിനെ നേരിടും.

ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, യുവ ബാറ്റർ രജത് പാട്ടിദാറിന്റെ (112*) ബാറ്റിംഗ് കരുത്തിൽ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് കണ്ടെത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ എൽഎസ്ജിക്ക് വേണ്ടി ക്യാപ്റ്റൻ കെഎൽ രാഹുൽ (79), ദീപക് ഹൂഡ (45) എന്നിവർ പൊരുതി നോക്കിയെങ്കിലും നിശ്ചിത ഓവറിൽ 193 റൺസിൽ എത്താനെ സാധിച്ചുള്ളൂ.

രജത് പാട്ടിദാറും ദിനേശ് കാർത്തിക്കും ചേർന്ന് അഞ്ചാം വിക്കറ്റിൽ ചേർത്ത അപരാജിത കൂട്ടുകെട്ടാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഇന്നിംഗ്സിൽ നിർണായകമായത്. 41 പന്തിൽ ഇരുവരും 92* റൺസാണ് കെട്ടിപ്പടുത്തത്. 49 പന്തിൽ സെഞ്ച്വറി പൂർത്തിയാക്കിയ പാട്ടിദാർ, 56 പന്തിൽ 12 ഫോറും 7 സിക്സും സഹിതം 112* റൺസ് നേടി പുറത്താകാതെ നിന്നപ്പോൾ, 23 പന്തിൽ 5 ഫോറും ഒരു സിക്സും ഉൾപ്പടെ 37* റൺസായിരുന്നു ദിനേശ് കാർത്തിക്കിന്റെ സമ്പാദ്യം.

പതിവുപോലെ ഫിനിഷിംഗ് ചുമതലയേറ്റെടുത്ത ദിനേശ് കാർത്തിക് അവസാന ഓവറുകളിൽ എൽഎസ്ജി ബൗളർമാരെ കണക്കിന് ശിക്ഷിച്ചു. എന്നാൽ, അവസാന ഓവറിൽ എൽഎസ്ജി പേസർ അവേഷ് ഖാനെ തുടർച്ചയായ രണ്ടു ബോളുകൾ തൊടനാകാതിരുന്നത് കാർത്തിക്കിന്റെ നിയന്ത്രണം തെറ്റിച്ചു. അവേഷ് ഖാന്റെ രണ്ടാം ബോൾ ബൗണ്ടറി കടത്തിയ കാർത്തിക്കിന് മൂന്നും നാലും ബോളുകൾ ബാറ്റിൽ തൊടീക്കാനായില്ല. മൂന്നാം ബോൾ ഒരു ലെഗ് കട്ടറായി ഭവിച്ചപ്പോൾ നാലാം ബോൾ ഓഫ് സൈഡിൽ വൈഡായി പോവുകയായിരുന്നു. ഇതോടെ, ക്ഷമ നശിച്ച ദിനേഷ് കാർത്തിക് അലറി വിളിക്കുന്നത് സ്റ്റംപ് മൈക്കിലൂടെ കേൾക്കാൻ ഇടയായി.