2006ലും കണ്ടു ഇന്ന് 2022ലും കണ്ടു!!അപൂർവ്വ നേട്ടങ്ങൾ സ്വന്തമാക്കി കാർത്തിക്ക് സ്റ്റൈൽ

എഴുത്ത് : ശ്രീഹരി അറക്കൽ;ഇന്ത്യ ആദ്യമായി അന്താരാഷ്ട്ര ട്വന്‍റി ട്വന്‍റി മത്സരം കളിക്കുന്നത് 2006 ല്‍ ദക്ഷിണാഫ്രിക്കയ്കെതിരെ ആണ്.അന്ന് പ്ലയിംഗ് ഇലവനില്‍ ഉണ്ടായിരുന്ന 22 പേരില്‍ 21 പേരും അന്താരാഷ്ട്രാ ക്രിക്കറ്റും ആയുള്ള സഞ്ചാരം ഉപേഷിച്ചു.ചിലര്‍ ക്രിക്കറ്റ് തന്നെ ഉപേഷിച്ചപ്പോള്‍ ചിലര്‍ നാഷണല്‍ ടീമിന്‍റേയും ഫ്രാഞ്ചൈസി ലീഗുകളിലേയും സപ്പോട്ടിംഗ് സ്റ്റാഫ് ക്രൂവിലെ സ്ഥിര സാന്നിധ്യം ആയി.

മറ്റു ചിലര്‍ കമ്മന്‍ററി ബോക്സിലും കളി നിരീക്ഷകരും അനലിസ്റ്റുകളും ഒക്കെ ആയി ഇപ്പോഴും ക്രിക്കറ്റുമായി സജീവമായി ചേര്‍ന്നു നില്‍ക്കുന്നു.കളിക്കളത്തിന് പുറത്താണെന്ന് മാത്രം.ഇന്ന് 2022 ആയി.16 വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു ഇന്ത്യ – ദക്ഷിണാഫ്രിക്ക ട്വന്‍റി ട്വന്‍റി മത്സരം.അന്ന് ആ പ്ലയിംഗ് ഇലവനില്‍ ഉണ്ടായിരുന്ന 22 പേരില്‍ ഒരാള്‍..ഒരേ ഒരാള്‍ ഇപ്പോഴും കളിക്കാരന്‍റെ കുപ്പായത്തില്‍ കളിക്കളത്തില്‍ ഉണ്ട്.

ആ ഒരാള്‍ ആ 16 വര്‍ഷ യാത്രക്കിടയിലെ തന്‍റെ രാജ്യത്തിനായുള്ള ആദ്യ അര്‍ദ്ധശതകം ഇന്ന് കുറിക്കുന്നു.ആ ഒരാള്‍ ടീമിന്‍റെ ടോപ് സ്കോറര്‍ ആകുന്നു.200 ന് മുകളില്‍ പ്രഹര ശേഷിയില്‍ ബാറ്റ് ചലിപ്പിക്കുന്നു..എന്തിനേറെ ” ഇത് IPL അല്ലേ ” എന്ന് പരിഹസിച്ചവരുടെ മുന്‍പില്‍ 16 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയുടെ ആദ്യ അന്താരാഷ്ട്ര ട്വന്‍റി ട്വന്‍റിയില്‍ കളിയിലെ കേമനായ ആയാള്‍ ഇപ്പോഴും ദേശീയ ടീമിന്‍റെ രക്ഷകന്‍ ആകുന്നു.ആ ഒരാള്‍ കാലഘട്ടത്തേയും അതിജീവിച്ച് ക്രിക്കറ്റിനെ തന്നിലേക്ക് ചേര്‍ക്കുകയാണ്..അല്ല..അയാള്‍ ക്രിക്കറ്റിനോളം വലുതാവുകയാണ്.ആ ഒരാള്‍ ദിനേശ് കാര്‍ത്തിക് ആകുന്നു.വണങ്ങുന്നു.ആദരവോടെ.