55 RUNS !!!രണ്ടാം ധോണി ജനിച്ചു കഴിഞ്ഞു!! ഫിനിഷിങ് കിംഗ് മൃഗീയ ബാറ്റിങ്

സൗത്താഫ്രിക്കക്ക്‌ എതിരായ നാലാം ടി :20യിൽ കളിക്കാൻ എത്തുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും തന്നെ റിഷാബ് പന്തും സംഘവും ആഗ്രഹിക്കുന്നില്ല.5 ടി :20 മത്സര പരമ്പരയിലെ ആദ്യത്തെ രണ്ട് കളികൾ തോറ്റ ഇന്ത്യക്ക് മൂന്നാം ടി :20യിൽ വമ്പൻ ജയത്തോടെ തിരികെ എത്താനായി കഴിഞ്ഞിരുന്നു.

ഒരിക്കൽ കൂടി ടോസ് ഭാഗ്യം സൗത്താഫ്രിക്കക്ക്‌ ഒപ്പം നിന്നപ്പോൾ ക്യാപ്റ്റൻ ബാവുമ ബൗളിംഗ് സെലക്ട് ചെയ്യുകയായിരുന്നു. ക്യാപ്റ്റൻ തീരുമാനത്തിനൊപ്പം നിന്ന സൗത്താഫ്രിക്കൻ ബൗളർമാർ മനോഹരമായി പന്തെറിഞ്ഞതോടെ ഇന്ത്യൻ ടീം സമ്മർദ്ദത്തിലായി. ഇഷാൻ കിഷൻ (27), ഗൈഗ്വാദ് (4 റൺസ്‌ ), ശ്രേയസ് അയ്യർ (5 റൺസ്‌ )എന്നിവരെ നഷ്ടമായ ഇന്ത്യക്കായി തിളങ്ങിയത് ഹാർദിക്ക് പാണ്ട്യ & ദിനേശ് കാർത്തിക്ക് സഖ്യം.ഹാർദിക് പാണ്ട്യ വെറും 31 ബോളിൽ 3 ഫോറും 3 സിക്സ് അടക്കം 46 റൺസ്‌ നേടിയാപ്പോൾ അവസാന ഓവറുകളിൽ ഇന്ത്യൻ സ്കോറിംഗ് വേഗത്തിൽ ചലിപ്പിച്ചത് ദിനേശ് കാർത്തിക്ക്.

വളരെ അധികം നാളുകൾക്ക്‌ ശേഷം ഇന്ത്യൻ ജേഴ്സിയിലേക്ക് ഈ ടി :20 പരമ്പരയോടെ എത്തിയ കാർത്തിക്ക് തന്റെ ബാറ്റിങ് മികവ് എന്തെന്ന് ഒരിക്കൽ കൂടി തെളിയിച്ചു.തന്റെ അന്താരാഷ്ട്ര ടി :20 ക്രിക്കറ്റിലെ തന്നെ ഏറ്റവും ഉയർന്ന സ്കോറിലേക്ക് എത്തിയ ദിനേശ് കാർത്തിക്ക് വെറും 27 ബോളിൽ നിന്നും 9 ഫോറും  3 സിക്സും അടക്കമാണ് 55 റൺസിലേക്ക് എത്തിയത്. അവസാന ഓവറുകളിൽ സൗത്താഫ്രിക്കൻ ബൗളിംഗ് നിരയെ കുഴപ്പിച്ച താരം വരാനിരിക്കുന്ന ലോകകപ്പിൽ തന്റെ സ്ഥാനം ആവശ്യമെന്ന് തെളിയിച്ചു.

തന്റെ കന്നി അന്താരാഷ്ട്ര ടി :20 അർഥ സെഞ്ച്വറിയിലേക്ക് എത്തിയ താരം അവസാന ഓവറിലാണ് പുറത്തായത്