സഹോദരന്റെ കല്ലറയിൽ പൂ വച്ച് പ്രാർത്ഥിച്ച് പാച്ചു ; പ്രിയ താരം ഡിമ്പിൾ റോസ് പങ്കുവെച്ച വീഡിയോ ശ്രദ്ധേയമാകുന്നു | Dimple Rose shared a video of her son

Dimple Rose shared a video of her son: ടെലിവിഷൻ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ വ്യക്തിയാണ് ഡിമ്പിൾ റോസ്. ബാല താരമായി ആണ് അഭിനയ ലോകത്തേക്ക് കടന്നുവന്നത്. ഇപ്പോൾ അഭിനയത്തിൽ നിന്നും താരം വിട്ടുനിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് മുൻപിൽ വളരെയധികം സജീവമാണ്. തന്റെ കുടുംബത്തിന്റെയും കുഞ്ഞിന്റെയും വിശേഷങ്ങൾ ആരാധകരെ അറിയിക്കാൻ താരം മറക്കാറില്ല. ഇപ്പോൾ ഇതാ താരം തന്റെ

ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോ വളരെയധികം പ്രേക്ഷകശ്രദ്ധ ആകർഷിക്കുകയാണ്. ആരാധകരെ വളരെ വേദന നിറയ്ക്കുന്ന ഒരു വീഡിയോ ആണിത്. കൂടെ പിറന്ന തന്റെ ഇരട്ട സഹോദരന്റെ കല്ലറയിൽ പൂ വച്ച് പ്രാർത്ഥിക്കുന്ന മകൻ പാച്ചുവിന്റെ വീഡിയോ ആണിത്. കെസ്റ്റുറും പാച്ചു എന്ന കെൻട്രിക്കും സഹോദരങ്ങളായിരുന്നു. എന്നാൽ പ്രസവത്തോടെ കെസ്റ്റർ ഈ ലോകത്ത് നിന്നും വിട പറഞ്ഞു. ഇപ്പോൾ ഡിമ്പിൾ പങ്കുവെച്ച പുതിയ വീഡിയോയിൽ കാണാം.

കഴിയുന്നത് ഒരു കുഞ്ഞു മാലാഖയെ പോലെ വേഷം അണിഞ്ഞ് കയ്യിൽ ഒരു പൂവുമായി സഹോദരന്റെ കല്ലറയിൽ വന്ന് തൊഴുതു പ്രാർത്ഥിക്കുന്ന പാച്ചുവിനെ ആണ്. നിരവധി ആരാധകരാണ് സ്നേഹം അറിയിച്ചുകൊണ്ട് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ഇതിനു മുൻപ് പാച്ചുവിന്റെ ഒന്നാം ജന്മദിനത്തിൽ പാച്ചുവിനെയും കൊണ്ട് കെസ്റ്ററിന്റെ കല്ലറയിൽ വന്ന പൂ വെച്ച് പ്രാർത്ഥിക്കുന്ന ഒരു വീഡിയോ ഡിമ്പിൾ പങ്കുവെച്ചിരുന്നു.

ഇരട്ട കുഞ്ഞുങ്ങൾ ആണെന്ന് അറിഞ്ഞുകാലം മുതൽ വളരെയധികം സന്തോഷിച്ചിരുന്നു. എന്നാൽ അഞ്ചുമാസം പോലും ആകാതെ ആ പ്രഗ്നൻസി കോംപ്ലിക്കേഷനിലേക്ക് നീങ്ങുകയായിരുന്നു. ജനിക്കുമ്പോൾ രണ്ടു കുഞ്ഞുങ്ങളും ക്രിട്ടിക്കൽ അവസ്ഥയിലായിരുന്നു എന്നും 90 ദിവസത്തെ ആശുപത്രി വാസത്തിനുശേഷമാണ് തനിക്ക് പാച്ചുവിനെ ലഭിച്ചതെന്നും ഡിമ്പിൾ ഇതിനു മുൻപ് പറഞ്ഞിട്ടുണ്ട്. എന്നാൽ ഇരട്ട കുഞ്ഞുങ്ങളിൽ ഒരാളെ മാത്രമാണ് രക്ഷിക്കാൻ സാധിച്ചത്. നഷ്ടപ്പെട്ട തന്റെ കുഞ്ഞിന്റെ മുഖം പോലും താൻ കണ്ടിട്ടില്ല എന്ന് ഡിമ്പിൾ പറയുന്നു.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Dimple Rose (@dimple_rose_official)