ദിലീപിന്റെ കൈപിടിച്ച് കാവ്യാമാധവൻ കുരുന്നുകളെ കാണാൻ സ്കൂളിലേക്ക്.. കാവ്യയെയും ദിലീപിനെയും പൊതിഞ്ഞു കുട്ടികൾ |Dileep And kavya Madhavan On School As Guest 

Dileep And kavya Madhavan On School As Guest Malayalam : മലയാളികളുടെ പ്രിയ താരങ്ങൾ ആണ് ദിലീപും കാവ്യാ മാധവനും. കുറച്ച് കാലങ്ങൾ ആയി താരങ്ങൾ പൊതു വേദിയിൽ എത്താറില്ല. എന്നാൽ ഇപ്പോൾ വീണ്ടും പൊതുവേദിയിൽ നടൻ ദിലീപും ഭാര്യ കാവ്യാ മാധവനും ഒന്നിച്ച് എത്തിയിരിക്കുകയാണ്. താര ദമ്പതികൾ അതിഥികളായി പങ്കെടുത്തത് പാലക്കാട് ചെർപ്പുളശ്ശേരിയിലെ സ്വകാര്യ സ്കൂളിലെ പരിപാടിയിൽ ആണ്. ഈ സ്കൂളിലേക്ക് കാവ്യായെയും ദിലീപിനെയും സ്വീകരിച്ചത് മേള താള അകമ്പടിയോടെ ആണ്. ഇതിന്റെ ചിത്രങ്ങളും വിഡിയോസും

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ശബരി സെൻട്രൽ സ്കൂളിലെ ആനുവൽ ഡേ ആഘോഷത്തിന്റെ ഭാഗമായി അതിഥികളായിട്ടാണ് താരങ്ങൾ ഇരുവരും സ്കൂളിൽ എത്തിയത്. മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും ഇരുവർക്ക് ഒപ്പമില്ല. സ്വീകരണ ചടങ്ങിൽ ദിലീപിന്റെ കൈപിടിച്ച് കാവ്യാ മാധവൻ പങ്കെടുത്ത ദൃശ്യങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ. കൂടാതെ വേദിയിൽ എത്തും മുൻപേ ഇരുവരുടെയും ആരാധകർ ഒരു സെൽഫിക്കായി പിന്നാലെ കൂടുന്നതും വിഡിയോയിൽ കാണാം.

കാവ്യയുടെ വേഷം വളരെ സിമ്പിൾ ആയ പച്ച നിറമുള്ള ചുരിദാർ ആയിരുന്നു. ദിലീപ് വെള്ള നിറത്തിലെ കുർത്തയും പൈജാമയുമാണ് ചടങ്ങിന് എത്തിയപ്പോൾ ധരിച്ചത്. ക്രെസെന്റ് സ്കൂൾ അധികൃതരും ദിലീപിനും കാവ്യക്കുമൊപ്പം ചേർന്നായിരുന്നു സ്വീകരണം നടന്നത്. ദിലീപിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത് കേശു ഈ വീടിന്റെ നാഥൻ’ എന്ന സിനിമയാണ്. ഈ ചിത്രം ഒ.ടി.ടി. റിലീസ് ആയിരുന്നു. നാദിർഷ സംവിധാനം ചെയ്ത ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ’.

‘വോയിസ് ഓഫ് സത്യനാഥൻ’ എന്ന സിനിമയാണ് അടുത്തതായി റിലീസിന് തയാറെടുക്കുന്നത്. ദിലീപ് എല്ലാതവണയും പോലെ ഇക്കുറിയും ശബരിമല ദർശനം നടത്തിയിരുന്നു.വളരെ കാലമായി സമൂഹ മധ്യ മങ്ങളിൽ നിന്ന് വിട്ട് നിൽക്കുകയാണ് ദിലീപും കാവ്യാ മേനോനും. സൈൻഹൂഡ്സ് എന്ന യുട്യൂബ് ചാനൽ ആണ് ഈ വീഡിയോ യുട്യൂബിൽ പങ്കുവെച്ചത്.

Rate this post