വെറും മൂന്ന് മിനുട്ടിൽ നല്ല കിടിലൻ പലഹാരം…ഏതു സമയത്തും ഇത് ഒരെണ്ണം മതി വയറു നിറയാൻ…|Dibba roti recipe malayalam

Dibba roti recipe malayalam. ആന്ധ്രാപ്രദേശിലെ നല്ലൊരു ക്ലാസിക്ക് വിഭവം, മലയാളിക്ക് ഒത്തിരി ഇഷ്ടപെടുന്ന സ്വദിൽ നമ്മുടെ ഇഡ്‌ലി മാവിൽ ഒരു മേക്ക് ഓവർ നടത്തി ആണ്‌ ഇതു ഇതു തയ്യാറാക്കുന്നത്. വളരെ രുചികരവും ഹെൽത്തിയും ആണ്‌ ഈ റൊട്ടി.

രാവിലെ മാത്രമല്ല, വൈകിട്ട് ചായക്ക് ഒപ്പവും ഈ വിഭവം വളരെ നല്ലതാണ്.ആവശ്യമുള്ള സാധനങ്ങൾഅരി – 2 കപ്പ്ഉഴുന്ന് – 1/4 കപ്പ്ഉലുവ – 1/4 സ്പൂൺഇഞ്ചി -2 സ്പൂൺപച്ചമുളക് -2 എണ്ണംജീരകം -1 സ്പൂൺഉപ്പ് -1 സ്പൂൺതയ്യാറാക്കുന്ന വിധം അരിയും ഉഴുന്നും ഉലുവയും നന്നായി കഴുകി നാലു മണിക്കൂർ കുതിരാൻ ആയിട്ട് വെള്ളത്തിലിട്ട് വയ്ക്കുന്നതിനു ശേഷം ഇത് നന്നായി അരച്ചെടുത്ത് എട്ടുമണിക്കൂർ മാവ് പൊങ്ങാനായിട്ട് പോലെ തന്നെ ഇത് നല്ല കട്ടിയിൽ പൊങ്ങി കിട്ടണം.

ജീരകം ഇഞ്ചി പച്ചമുളക് ചതച്ചെടുക്കുക അതിനുശേഷം മാവിലേക്ക് ഇത് ചേർത്തു കൊടുക്കുക, എട്ടുമണിക്കൂറിനു ശേഷം ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഒരു ചീനച്ചട്ടി വച്ച് ചുടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് മാവ് നല്ല കട്ടിയിൽ ഒഴിച്ച് തീ കുറച്ചുവെച്ച് അടച്ചുവെച്ച് വേവിക്കുക. ഒരു സൈഡ് നന്നായി വെന്തു കഴിഞ്ഞാൽ അടുത്ത സൈഡ് മറിച്ചിടുക, വളരെ രുചികരമായിട്ടുള്ള പഞ്ഞി പോലത്തെ ദിബ്ബ റൊട്ടി റെഡിയായി കിട്ടും.

തേങ്ങ ചമ്മന്തിയോടൊപ്പം കഴിക്കാവുന്നതാണ്, ഇതിനൊപ്പം സാധാരണ കഴിക്കുന്നത് തൈര് ചമ്മന്തിയാണ്. തയ്യാറാക്കുന്ന വിധം വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്, വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും, ലൈക്ക് ചെയ്യാനും, ഷെയർ ചെയ്യാനും മറക്കല്ലെ. Video credits : Rajaskingdom

Rate this post