റോയൽസ് തോറ്റു പക്ഷെ നീ ശൂപ്പറാടാ 😵‍💫😵‍💫😵‍💫പുത്തൻ വിസ്മയമായി യുവ താരം

രാജസ്ഥാൻ റോയൽസിനായി കഴിഞ്ഞ മത്സരങ്ങളിലൊക്കെയും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച ബാറ്ററാണ് ധ്രുവ് ജൂറൽ. 2023 സീസണിലെ രാജസ്ഥാന്റെ ആദ്യ മത്സരം മുതൽ ഒരു ഫിനിഷറുടെ റോളിൽ തന്നെയാണ് ജൂറൽ കളിക്കുന്നത്. ഇത് രാജസ്ഥാനെ സംബന്ധിച്ച് ഒരുപാട് ആത്മവിശ്വാസം നൽകിയിട്ടുണ്ട്. കാരണം ഹെറ്റ്മേയറെ ഒഴിച്ച് നിർത്തിയാൽ രാജസ്ഥാന് ഇന്നിംഗ്സ് ഫിനിഷ് ചെയ്യാൻ പാകത്തിനുള്ള ബാറ്റർമാർ കുറവാണ്. എന്നാൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരായ മത്സരത്തിലെ പരാജയത്തിൽ ധ്രുവ ജൂറലിന്റെ ചില തീരുമാനങ്ങൾക്ക് വലിയ പങ്കുണ്ട്.

മത്സരത്തിൽ അവസാന ഓവറിൽ രാജസ്ഥാന് വിജയിക്കാൻ വേണ്ടിയിരുന്നത് 20 റൺസ് ആയിരുന്നു. രവിചന്ദ്രൻ അശ്വിനായിരുന്നു ക്രീസിൽ ഉണ്ടായിരുന്നത്. ഹർഷൽ പട്ടേൽ എറിഞ്ഞ ആദ്യ പന്ത് അശ്വിന്റെ ബാറ്റിന്റെ എഡ്ജിൽ കൊണ്ട് പിന്നിലേക്ക് ബൗണ്ടറി പോവുകയുണ്ടായി. അടുത്ത പന്തിൽ അശ്വിൻ അടിച്ചകറ്റാൻ ശ്രമിച്ചെങ്കിലും ടൈമിംഗ് ലഭിച്ചില്ല. എന്നാൽ ഈ പന്തിൽ അശ്വിൻ സിംഗിൾ നേടുമെന്നാണ് എല്ലാവരും കരുതിയത്. കാരണം ജൂറൽ എന്ന ഫിനിഷർ നോൺ സ്ട്രൈക്കർ എണ്ടിൽ നിൽക്കുന്നതുകൊണ്ട് തന്നെ. എന്നാൽ ജൂറൽ ഈ പന്തിൽ ഡബിൾ നേടുകയായിരുന്നു. അതൊരു മണ്ടൻ തീരുമാനമായി എന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്.

ജൂറൽ പന്തിൽ ഡബിൾ നേടിയതോടെ അശ്വിന് വീണ്ടും സ്ട്രൈക്ക് ലഭിച്ചു. അടുത്ത പന്തിൽ അശ്വിൻ ബൗണ്ടറി നേടിയെങ്കിലും, നാലാം പന്തിൽ അശ്വിൻ പുറത്താവുകയുണ്ടായി. ഇതാണ് മത്സരത്തിൽ വഴിത്തിരിവായി മാറിയത്. ഇതോടെ അവസാന 2 പന്തുകളിൽ രാജസ്ഥാന് വിജയിക്കാൻ 10 റൺസ് വേണമായിരുന്നു. എന്നാൽ പുതിയ ബാറ്ററായ അബ്ദുൾ ബാസിത്താണ് ബോൾ ഫേസ് ചെയ്തത്. ഒരുപക്ഷേ രണ്ടാം പന്തിൽ ജൂറൽ സിംഗിൾ നേടിയിരുന്നെങ്കിൽ മത്സരത്തിൽ ഈ ഫലം ഉണ്ടാവുമായിരുന്നില്ല. അവസാന ഓവറിൽ ജൂറലിന് തീരുമാനമെടുക്കുന്നതിൽ വന്ന പിഴവാണ് മത്സരത്തിൽ വലിയ വിനയായത്.

എന്നിരുന്നാലും മത്സരത്തിൽ ഒരു വമ്പൻ ഇന്നിങ്സ് തന്നെയാണ് ജൂറൽ കാഴ്ചവച്ചത്. മത്സരത്തിൽ 16 പന്തുകൾ നേരിട്ട ജൂറൽ 34 റൺസ് നേടുകയുണ്ടായി. ഇന്നിംഗ്സിൽ 2 ബൗണ്ടറികളും 2 സിക്സറുകളും ഉൾപ്പെട്ടു. ഇതിൽ മുഹമ്മദ് സിറാജിനെതിരെ 19 ആം ഓവറിൽ നേടിയ സിക്സറായിരുന്നു മത്സരത്തിൽ രാജസ്ഥാൻ പ്രതീക്ഷകൾ വർദ്ധിപ്പിച്ചത്. എന്നാൽ അവസാന ഓവറിൽ വേണ്ട രീതിയിൽ സ്ട്രൈക്ക് ലഭിക്കാത്തതിനാൽ ജൂറലിന് രാജസ്ഥാനെ വിജയത്തിൽ എത്തിക്കാൻ സാധിച്ചില്ല. മത്സരത്തിൽ 7 റൺസിന്റെ പരാജയമായിരുന്നു രാജസ്ഥാൻ വഴങ്ങിയത്.

Rate this post