സഞ്ജുവിന്റെ തീരുമാനം ശരിക്കും ഇമ്പാക്ട് ആയി!!മാസ്സ് ബാറ്റിംഗിൽ ഞെട്ടിച്ച 22കാരൻ പയ്യൻ ആരെന്ന് അറിയുമോ | Dhruv Jurel

Dhruv Jurel;ഐപിഎൽ 2023-ലെ തങ്ങളുടെ ആദ്യ ഹോം മത്സരത്തിൽ രാജസ്ഥാൻ റോയൽസ് പരാജയം നേരിട്ടിരിക്കുകയാണ്. പഞ്ചാബ് കിംഗ്സിനെതിരെ നടന്ന മത്സരത്തിൽ, 5 റൺസിന്റെ പരാജയം ആണ് രാജസ്ഥാൻ റോയൽസ് വഴങ്ങിയത്. മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് നിശ്ചിത ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 197 റൺസ് നേടിയിരുന്നു. 198 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാൻ റോയൽസിന്, തുടക്കം മുതൽ തിരിച്ചടികൾ ഏറ്റു തുടങ്ങി.

കഴിഞ്ഞ മത്സരത്തിൽ അർദ്ധ സെഞ്ച്വറി പ്രകടനം കാഴ്ചവച്ച ഓപ്പണർ യശാവി ജയ്സ്വാൽ (11), ജോസ് ബറ്റ്ലർ (19) എന്നിവർ അതിവേഗം മടങ്ങിയതോടെ, രാജസ്ഥാൻ വലിയ പ്രതിസന്ധിയിൽ. ക്യാപ്റ്റൻ സഞ്ജു സാംസൺ (42), ഹെറ്റ്മയർ (36) എന്നിവരൊഴികെ മറ്റാർക്കും തന്നെ ശ്രദ്ധേയമായ പ്രകടനം നടത്താൻ സാധിച്ചില്ല. അതേസമയം, ഇമ്പാക്ട് പ്ലെയർ ആയി രാജസ്ഥാൻ റോയൽസ് ഇറക്കിയ ധ്രുവ് ജോറൽ മത്സരത്തിൽ മികച്ച ഇമ്പാക്ട് സൃഷ്ടിച്ചു.

ഐപിഎല്ലിലെ അരങ്ങേറ്റക്കാരനായ ധ്രുവ് ജോറൽ, 124/6 എന്ന നിലയിൽ രാജസ്ഥാൻ റോയിൽസ് നിൽക്കെ എട്ടാമനായിയാണ് ക്രീസിൽ എത്തിയത്. 15 പന്തിൽ 3 ബൗണ്ടറികളും 2 സിക്സും ഉൾപ്പടെ 213.33 സ്ട്രൈക്ക് റേറ്റോടെ ധ്രുവ് ജോറൽ 32* റൺസ് നേടി പുറത്താകാതെ നിന്നു. മത്സരത്തിൽ, 22-കാരനായ യുവതാരം രാജസ്ഥാൻ റോയൽസിന് അവസാന നിമിഷം വരെ വിജയ പ്രതീക്ഷ നൽകിയെങ്കിലും, ലക്ഷ്യത്തിൽ എത്താൻ സാധിച്ചില്ല.

ഉത്തർ പ്രദേശ് സ്വദേശിയായ ധ്രുവ് ജോറലിനെ, ഈ താരലേലത്തിൽ ആണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. വലങ്കയ്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ആയ ധ്രുവ് ജോറൽ, തന്റെ അരങ്ങേറ്റം മത്സരത്തിൽ തന്നെ മികച്ച പ്രകടനം നടത്തിയതിനാൽ, വരും മത്സരങ്ങളിലും അദ്ദേഹത്തെ രാജസ്ഥാൻ റോയൽസ് ഇമ്പാക്ട് പ്ലെയർ ആയി ഉപയോഗിച്ചേക്കാം. 2020 അണ്ടർ 19 വേൾഡ് കപ്പ് ടീമിന്റെ വൈസ് ക്യാപ്റ്റൻ ആയിരുന്നു ധ്രുവ് ജോറൽ.Dhruv Jurel

Rate this post