പാക് താരത്തിന് ധോണിയുടെ സമ്മാനം 😱കയ്യടിച്ച് ക്രിക്കറ്റ്‌ ലോകം

എക്കാലവും ക്രിക്കറ്റ്‌ ലോകത്തിൽ പാകിസ്ഥാൻ : ഇന്ത്യ മത്സരംഗൾ ആവേശം നിറക്കാറുണ്ട്. ലോകകപ്പ് വേദികളിൽ മാത്രമാണ് ഇപ്പോൾ ഇരു രാജ്യങ്ങളും തമ്മിൽ ഏറ്റുമുട്ടുന്നത് എങ്കിലും ഈ പോരാട്ടം എന്നും ക്രിക്കറ്റ്‌ പ്രേമികൾക്ക് സ്പെഷ്യലാണ്.

അതേസമയം ഇന്ത്യ, പാകിസ്ഥാൻ പോരാട്ടങ്ങൾക്കും അപ്പുറം ഇരു രാജ്യത്തെയും താരങ്ങൾ തമ്മിലുള്ള സൗഹൃദം അത്യന്തം ഹൃദ്യമാണ്. ഇക്കഴിഞ്ഞ ടി :20 ക്രിക്കറ്റ്‌ ലോകകപ്പിൽ ഇന്ത്യൻ ടീമിനെ 10 വിക്കറ്റിന് തോൽപ്പിച്ച് പാകിസ്ഥാൻ അവരുടെ ഐസിസി ലോകകപ്പ് ചരിത്രത്തിലേ തന്നെ അപൂർവ്വ നേട്ടം സ്വന്തമാക്കിയിരുന്നു. ഐസിസി വേൾഡ് കപ്പിൽ ആദ്യമായിട്ടാണ് പാകിസ്ഥാൻ ടീമിനോട് ഇന്ത്യൻ സംഘം തോൽക്കുന്നത് എന്നത് ശ്രദ്ധേയം. ലോകകപ്പിലെ ഈ ക്ലാസ്സിക്‌ പോരാട്ടത്തിന് ശേഷം ഇരു ടീമിലെ താരങ്ങൾ തമ്മിലും ഫ്രണ്ട്ഷിപ്പ് പങ്കുവെച്ചിരുന്നു. ഈ ദൃശ്യങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറി കഴിഞ്ഞിരുന്നു.

കൂടാതെ മത്സരത്തിന് ശേഷം ഇന്ത്യൻ ടീം മെന്റർ ധോണിയുമായി പാകിസ്ഥാൻ സീനിയർ ബാറ്റ്‌സ്മാൻ മാലിക്ക് വളരെ അധികം നേരം സംഭാഷണം നടത്തിയത് മനോഹര കാഴ്ചയായി മാറി. എന്നാൽ ഇപ്പോൾ ക്രിക്കറ്റ്‌ ലോകത്ത് ചർച്ചയായി മാറുന്നത് ഇന്ത്യൻ മുൻ ക്യാപ്റ്റനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ ധോണിയാണ്. ധോണിയിൽ നിന്നും ഇപ്പോൾ സ്പെഷ്യൽ സമ്മാനം നേടിയിരിക്കുകയാണ് പാക് പേസർ ഹാരിഫ് റൗഫ്. താരം ട്വിറ്ററിൽ പങ്കുവെച്ച പുത്തൻ പോസ്റ്റിന് കയ്യടിക്കുകയാണ് ക്രിക്കറ്റ്‌ ലോകം.

ധോണി തന്റെ ഐപിൽ ടീമായ ചെന്നൈ സൂപ്പർ കിംഗ്സ് ജേഴ്സിയാണ് പാകിസ്ഥാൻ പേസർ ഹാരിഫ് റൗഫിന്‌ നൽകിയത്.” എനിക്ക് ഇപ്പോൾ അദ്ദേഹം സമ്മാനിച്ചതാണ് ഈ സമ്മാനം. എനിക്ക് ക്യാപ്റ്റൻ കൂൾ നൽകുന്ന ആദരമാണ് ഇത് ” ഹാരിഫ് റൗഫ് ഇപ്രകാരം കുറിച്ചു.