ക്യാച്ച്,, സ്റ്റമ്പിങ് സൂപ്പർ ത്രോ.. റൺ ഔട്ട്‌!! വിക്കെറ്റ് പിന്നിൽ തലയുടെ വിളയാട്ടം!! കാണാം വീഡിയോ

ചെന്നൈ സൂപ്പർ കിങ്‌സ് : സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിന് ആവേശ തുടക്കം. മത്സരത്തിൽ ആദ്യം ബാറ്റിംഗ് ആരംഭിച്ച ഹൈദരാബാദ് ടീമിന് ലഭിച്ചത് മികച്ച തുടക്കം. മനോഹര ഷോട്ടുകൾ കളിച്ചു ഓപ്പണിങ് ജോഡി മുന്നേറിയെങ്കിലും അതി മനോഹര ബൌളിംഗ് മികവിനാൽ ചെന്നൈ സൂപ്പർ കിങ്‌സ് ടീം ശക്തമായി തിരികെ വരുന്നതാണ് കാണാൻ കഴിഞ്ഞത്.

മനോഹര ബൌളിംഗ് മികവിൽ ധോണിയും പടയും ഹൈദരാബാദ് ടീമിനെ 20 ഓവറിൽ റൺസിൽ ഒതുക്കുന്നതാണ് കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ചെന്നൈ ടീമിനായി ജഡേജ 1 വിക്കെറ്റ് വീഴ്ത്തി കയ്യടികൾ നേടി.എംഎ ചിദംബരം സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന ഐപിഎൽ മത്സരത്തിൽ സന്ദർശകരായ സൺറൈസേഴ്സ് ഹൈദരാബാദ് ചെന്നൈ സൂപ്പർ കിങ്സിനെതിരെ 135 റൺസ് വിജയലക്ഷ്യം ഉയർത്തി. സൺറൈസേഴ്സ് ഹൈദരാബാദ് നിരയിൽ ഓപ്പണർ അഭിഷേക് ശർമയാണ് (34) ടോപ് സ്കോറർ. ചെന്നൈ സൂപ്പർ കിങ്സിനായി രവീന്ദ്ര ജഡേജ 4 ഓവറിൽ 22 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. മതീഷ പതിരന, മഹീഷ് തീക്ഷണ, ആകാശ് സിംഗ് തുടങ്ങിയവരും മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവച്ചു.

അതേസമയം മത്സരത്തിൽ വിക്കെറ്റ് പിന്നിൽ നായകൻ ധോണി കാഴ്ചവെച്ചത് അത്ഭുത പ്രകടനം. വിക്കെറ്റ് പിന്നിൽ പതിവ് പോലെ തിളങ്ങിയ ധോണി ഒരു മാജിക്ക് ക്യാച്ചും ശേഷം മിന്നൽ വേഗത്തിൽ ഒരു സ്റ്റമ്പിങ് പൂർത്തിയാക്കി. മായങ്ക് അഗർവാൾ ക്രീസിൽ നിന്നും ഇറങ്ങി ഷോട്ട് കളിക്കാൻ ശ്രമിച്ചു എങ്കിലും അതിവേഗം മിന്നൽ വേഗത്തിൽ ധോണി സ്റ്റമ്പിങ് പൂർത്തിയാക്കി. കൂടാതെ അവസാന ഓവറിലെ ലാസ്റ്റ് ബോളിൽ ധോണി ഒരു സൂപ്പർ റൺ ഔട്ട് കൂടി നടത്തി. ധോണി ഫാൻസ്‌ എല്ലാം മറ്റൊരു വിരുന്നായി മാറി ധോണി ഈ മികച്ച പ്രകടനങ്ങൾ എല്ലാം തന്നെ.

 

 

 

Rate this post