പറന്ന് ചാടി ധോണി : സൂപ്പർ റൺ ഔട്ടിൽ കയ്യടിച്ച് ക്രിക്കറ്റ്‌ ലോകം

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിലും ക്രിക്കറ്റ്‌ പ്രേമികളെ എല്ലാം തന്നെ വിസ്മയിപ്പിക്കുകയാണ് ഇതിഹാസ താരമായ മഹേന്ദ്ര സിംഗ് ധോണി. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ബാറ്റ് കൊണ്ട് തിളങ്ങിയ ധോണി വിക്കെറ്റ് പിന്നിലെ മാജിക്ക് പ്രകടനത്തിനാൽ പഞ്ചാബ് കിങ്‌സ് എതിരായ മത്സരത്തിൽ അമ്പരപ്പിക്കുകയാണ്.

സീസണിൽ ഇതുവരെ ജയത്തിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ലാത്ത ചെന്നൈക്ക് ആദ്യം ജയമാണ് ലക്ഷ്യം. അതിനാൽ തന്നെ ടോസ് നേടിയ ചെന്നൈ നായകനായ ജഡേജ ബൗളിംഗ് തിരഞ്ഞെടുത്തു. ഒന്നാം ഓവറിൽ തന്നെ നായകനായ മായങ്ക് അഗർവാൾ വിക്കെറ്റ് നഷ്ടമായ പഞ്ചാബ് കിങ്സിന് ഇരട്ട പ്രഹരമായി മാറിയത് രണ്ടാം ഓവറിലെ റൺ ഔട്ട് തന്നെയാണ്. രണ്ടാം ഓവറിൽ അതിവേഗ സിംഗിൾ നേടാനുള്ള രാജപക്സേ ശ്രമം തടഞ്ഞത് ബൗൾ ചെയ്ത ജോർദാൻ തന്നെ.താരം അതിവേഗം ബോൾ പിടിച്ചെടുത്തു സ്ട്രൈക്ക് എൻഡിൽ എറിയുകയായിരുന്നു.

അതേസമയംഉടനടി വിക്കെറ്റ് കീപ്പർ ധോണി സ്റ്റമ്പ് അരികിലേക്ക് ഓടി എത്തി ഔട്ട്‌ ഉറപ്പാക്കി. മുപ്പത് മീറ്റർ ദൂരംഅതിവേഗം ഓടി എത്തിയ ധോണി ബോൾ പിടിച്ചെടുത്ത് റൺ ഔട്ട് പൂർത്തിയാക്കി. ഒരുവേള ധോണി ഈ ഒരു മിന്നൽ കീപ്പിങ് മികവ് ചെന്നൈ സൂപ്പർ കിങ്‌സ് താരങ്ങളെ പോലും ഞെട്ടിച്ചു. ടിവി റിപ്ലെകളിൽ ധോണിയുടെ മിന്നൽ പ്രകടനതിന് ആരാധകർ അടക്കം കയ്യടിച്ചു.

ചെന്നൈ സൂപ്പർ കിങ്‌സ് ടീം :Ruturaj Gaikwad, Robin Uthappa, Moeen Ali, Ambati Rayudu, Ravindra Jadeja(c), MS Dhoni(w), Shivam Dube, Dwayne Bravo, Chris Jordan, Dwaine Pretorius, Mukesh Choudhary

പഞ്ചാബ് കിങ്‌സ് ടീം :Mayank Agarwal(c), Shikhar Dhawan, Bhanuka Rajapaksa(w), Liam Livingstone, Shahrukh Khan, Jitesh Sharma, Odean Smith, Arshdeep Singh, Kagiso Rabada, Rahul Chahar, Vaibhav Arora