സിക്സ് അടിച്ച് ഫിനിഷിങ് ചെയ്യണം 😱അതാണ് ഇന്ത്യൻസ് സ്റ്റൈൽ
കഴിഞ്ഞ ദിവസം സർ വിവിയൻ റിച്ചാർഡ്സ് സ്റ്റേഡിയത്തിൽ നടന്ന ഐസിസി അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ നാല് വിക്കറ്റ് വിജയം സ്വന്തമാക്കി ഇന്ത്യ അഞ്ചാം ഐസിസി അണ്ടർ 19 ലോകകപ്പ് ഉയർത്തിയിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലൻണ്ട് 44.5 ഓവറിൽ 189 റൺസിന് ഓൾഔട്ട് ആയിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 14 പന്ത് ശേഷിക്കെ 6 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു.
ഇന്ത്യൻ ബാറ്റിംഗിന്റെ അവസാനത്തിൽ 16 പന്തിൽ 12 റൺസായിരുന്നു ഇന്ത്യക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. 48-ാം ഓവറിലെ മൂന്നാം പന്ത് എറിയാൻ എത്തിയ ജെയിംസ് സെയിൽസിനെ നേരിടാൻ ഇന്ത്യക്ക് വേണ്ടി സ്ട്രൈക്കിൽ നിന്നിരുന്നത് വിക്കറ്റ് കീപ്പർ ദിനേശ് ബാന. മത്സരത്തിൽ അതുവരെ 3 പന്തുകൾ മാത്രം നേരിട്ടിരുന്ന ബാനയുടെ സമ്പാദ്യം ഒരു റൺസ്.
18-ാം ഓവറിലെ താൻ നേരിട്ട ആദ്യ പന്ത് മിഡ് വിക്കറ്റിലേക്ക് ഒരു ഫ്രണ്ട് ഫൂട്ട് ഫ്ലിപ്, സിക്സ്. മത്സരം സമനില. ഇന്ത്യയുടെ വിജയം ഒരു റൺസ് മാത്രം അകലെ. ജെയിംസ് സെയിൽസിന്റെ അടുത്ത പന്ത് ഒരു ഫുൾടോസ് ആയിരുന്നു, ആ പന്ത് ലോങ്ങ് ഓണിലേക്ക് സിക്സ് പറത്തിയാണ് ബാന ഇന്ത്യൻ ടീമിനെ വിജയത്തിലേക്കും ലോകകപ്പ് കിരീടത്തിലേക്കും നയിച്ചത്. ഈ നിമിഷം കണ്ടവരുടെയെല്ലാം ഓർമ്മകൾ ഒരു 10 വർഷം പിറകോട്ട് സഞ്ചരിച്ചു.
Lehra do lehra do🔥🇮🇳🇮🇳
— Jintu Kalita (@JintuOne8) February 5, 2022
Goosebump moment for every Indian🥺
Congratulations Junior 💕💙✌️#IndianCricketTeam#Under19WorldCup2022#Congratulations_India💙#BCCI@imVkohli pic.twitter.com/14b38Xzbnp
2011 ഐസിസി ലോകകപ്പ് ഫൈനൽ, ഇന്ത്യ ശ്രീലങ്ക മത്സരത്തിൽ, 49-ാം ഓവർ എറിയാൻ എത്തിയത് ശ്രീലങ്കയുടെ നുവാൻ കുളശേഖര. 49-ാം ഓവറിലെ രണ്ടാമത്തെ നേരിടാൻ സ്ട്രൈക്കിൽ നിന്നിരുന്ന ക്യാപ്റ്റൻ എംഎസ് ധോണിക്ക് നേരെ കുളശേഖരയുടെ ഫുൾടോസ്, ആ പന്ത് ലോങ്ങ് ഓണിലേക്ക് സിക്സ് പറത്തി ധോണി ഇന്ത്യയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ചു. ഇപ്പോൾ, ബാനയുടെ സിക്സ് കണ്ടപ്പോൾ പലരും, എംഎസ് ധോണിയെ ഓർത്തുപോയി.