ധോണിയുടെ അനുഗ്രഹത്തിനായി ഗ്രൗണ്ടിലേക്ക് എത്തി ആരാധകൻ 😱😱അമ്പയർ ചെയ്തത് കണ്ടോ!! വീഡിയോ

വെള്ളിയാഴ്ച്ച (മെയ്‌ 20) നടന്ന ചെന്നൈ സൂപ്പർ കിംഗ്‌സും രാജസ്ഥാൻ റോയൽസും തമ്മിലുള്ള ഐപിഎൽ 2022 മത്സരത്തിനിടെ മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ സിഎസ്‌കെ ക്യാപ്റ്റൻ എംഎസ് ധോണിയെ കാണാൻ ഒരു ആരാധകൻ സുരക്ഷ ലംഘിച്ച് ഗ്രൗണ്ടിലേക്ക് ഓടിക്കയറി. സിഎസ്കെ ഇന്നിംഗ്സിനിടയിലെ ഓവർ ബ്രേക്കിൽ ആണ് ആരാധകൻ സുരക്ഷ ഉദ്യോഗസ്ഥരെ മറികടന്ന് ധോണിയുടെ അടുക്കലേക്ക് ഓടിയെത്തിയത്.

എന്നാൽ, ആരാധകൻ ധോണിയുടെ അടുത്തേക്ക് ഓടിയെത്തുന്നതിന് മുൻപ് അമ്പയർ ക്രിസ് ഗഫാനി അയാളെ തടഞ്ഞു. അമ്പയറേയും മറികടന്ന് ഓടാൻ ശ്രമിച്ചെങ്കിലും അമ്പയർ ആരാധകനെ പിടിച്ചു നിർത്തി. യുസ്‌വേന്ദ്ര ചാഹൽ ബൗൾ ചെയ്യാൻ തയ്യാറെടുക്കുമ്പോഴായിരുന്നു സംഭവം. അന്നേരം, സ്ട്രൈക്ക് എൻഡിൽ ബാറ്റ് ചെയ്യാൻ തയ്യാറെടുത്തിരുന്ന സിഎസ്‌കെ ക്യാപ്റ്റൻ ഗ്രൗണ്ടിലേക്ക് ഇറങ്ങിയ ആരാധകനോട് സ്റ്റാൻഡിലേക്ക് മടങ്ങാൻ സൂചന നൽകി. തുടർന്ന്, സുരക്ഷാ ഉദ്യോഗസ്ഥർ ഓടിയെത്തി ആരാധകനെ കളിക്കളത്തിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോയി.

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ 28 പന്തിൽ 26 റൺസ് നേടിയ ധോണി, അഞ്ചാം വിക്കറ്റിൽ ടോപ് സ്‌കോറർ മൊയീൻ അലിയുമായി (93) ചേർന്ന് 51 റൺസ് കൂട്ടുകെട്ടുണ്ടാക്കി. ഇന്നിംഗ്സിന്റെ 19-ാം ഓവറിൽ ചാഹൽ ആണ് ധോണിയെ പുറത്താക്കിയത്. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ അവരുടെ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 150 റൺസെടുത്തപ്പോൾ, രാജസ്ഥാൻ റോയൽസ് അഞ്ച് വിക്കറ്റും രണ്ട് പന്തും ശേഷിക്കെ പോയിന്റ് പട്ടികയിൽ വിജയലക്ഷ്യം മറികടന്നു.

ജയത്തോടെ രാജസ്ഥാൻ റോയൽസ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി പ്ലേ ഓഫ് പ്രവേശനം ഉറപ്പിച്ചു. ഇതോടെ, ടേബിൾ ടോപ്പർമാരായ ഗുജറാത്ത് ടൈറ്റൻസുമായി രാജസ്ഥാൻ റോയൽസ് മെയ്‌ 24-ന് ക്വാളിഫയർ 1 -ൽ ഏറ്റുമുട്ടും. അതേസമയം നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സ്, പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനക്കാരായി സീസൺ പൂർത്തിയാക്കി.