തല ധോണി ഈസ്‌ ബാക്ക് 😳😳ഐപിൽ മുൻപ് പ്രാക്ടിസ് തുടങ്ങി ധോണി!!കാണാം വീഡിയോ

ഐപിഎല്ലിന്റെ പതിനാറാം സീസണിന് മുന്നോടിയായി പരിശീലനത്തിനിറങ്ങി ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ എംഎസ് ധോണി. ഐപിഎല്ലിന് രണ്ടുമാസങ്ങൾ കൂടി അവശേഷിക്കുമ്പോഴും തന്റെ ഫിറ്റ്നസ് വീണ്ടെടുക്കാനും, വമ്പൻഷോട്ടുകൾ പരിശീലിനിക്കാനുമാണ് ധോണി വളരെ നേരത്തെ തന്നെ പരിശീലനത്തിന് ഇറങ്ങിയത്. നിലവിൽ മറ്റെല്ലാ ക്രിക്കറ്റ് ഫോർമാറ്റിൽ നിന്ന് വിരമിച്ച ധോണി താളം കണ്ടെത്താനുള്ള ശ്രമത്തിൽ തന്നെയാണ് നെറ്റ് സെക്ഷൻ ആരംഭിച്ചിരിക്കുന്നത്.

ഈ വ്യാഴാഴ്ചയാണ് നെറ്റ്സിൽ അതിവേഗപ്പന്തുകളെ നേരിടുന്ന ധോണിയുടെ വീഡിയോ പുറത്തുവന്നത്. നിമിഷങ്ങൾക്കകം തന്നെ ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയും ചെയ്തു.2023ലെ ഐപിഎൽ ധോണിയുടെ കരിയറിന്റെ അവസാനമാകാനുള്ള സാധ്യതകൾ വളരെയേറെയാണ്. 2022ലെ ഐപിഎല്ലിൽ ചെന്നൈയുടെ അവസാന മത്സരത്തിനു ശേഷം വിരമിക്കുന്നതിനെപ്പറ്റി ധോണി സംസാരിച്ചിരുന്നു. 2023ലെ ഐപിഎല്ലിൽ കളിക്കുമെന്നും, ചെന്നൈയിൽ അവസാന മത്സരം കളിച്ച് അവിടുത്തെ ആരാധകരുടെ മുൻപിൽ വിരമിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്നും ധോണി അന്ന് പറഞ്ഞിരുന്നു.

2022 ചെന്നൈ ടീമിനെ സംബന്ധിച്ചും ധോണിയെ സംബന്ധിച്ചും അത്ര മികച്ച സീസൺ ആയിരുന്നില്ല. 2022ൽ ചെന്നൈയുടെ നായകസ്ഥാനം രവീന്ദ്ര ജഡേജയെ ഏൽപ്പിച്ചാണ് ധോണി തുടങ്ങിയത്. എന്നാൽ സീസണിന്റെ മധ്യത്തിൽ ധോണിക്ക് വീണ്ടും നായക സ്ഥാനം ഏറ്റെടുക്കേണ്ടി വന്നു. സീസണിൽ 14 മത്സരങ്ങൾ കളിച്ച ചെന്നൈ നാലു മത്സരങ്ങൾ മാത്രമായിരുന്നു വിജയിച്ചത്. ഒമ്പതാം സ്ഥാനത്താണ് ചെന്നൈ ഫിനിഷ് ചെയ്തത്.

2022 സീസണിൽ പതിനാലു മത്സരങ്ങൾ ചെന്നൈയ്ക്കായി കളിച്ച ധോണി 33 റൺസ് ശരാശരിയിൽ 232 റൺസും നേടിയിരുന്നു. അതിനാൽ തന്നെ ഇത്തവണയും ധോണിയിൽ നിന്നും മികച്ച പ്രകടനങ്ങളാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഇത്തവണ ധോണിക്കൊപ്പം ബെൻ സ്റ്റോക്സ് കൂടിച്ചേരുമ്പോൾ മത്സരം കൊഴുക്കുമെന്ന് ഉറപ്പാണ്.

Rate this post