വരുന്നതാര് രാജാവോ 😱😱ധോണിക്ക് ആരാധകർ നൽകിയ സ്വീകരണം രാജകീയം

ക്രിക്കറ്റ്‌ പ്രേമികളുടെ എല്ലാം നീണ്ടനാളത്തെ കാത്തിരിപ്പിന് ഒടുവിൽ വിരാമം. ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിലെ ആദ്യത്തെ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സ് ടീമിനെ 6 വിക്കറ്റിനാണ് കൊൽക്കത്ത ടീം മറികടന്നത്. സ്കോർ :ചെന്നൈ :131-5, കെ. കെ. ആർ :133-4(18.3 ഓവർ )

എല്ലാ അർഥത്തിലും ശ്രേയസ് അയ്യരും സംഘവും ചെന്നൈ ടീമിനെ തകർത്തപ്പോൾ ശ്രദ്ധേയമായി മാറിയത് മഹേന്ദ്ര സിംഗ് ധോണിയുടെ പ്രകടനമാണ്.ടോസ് നഷ്ടമായി ആദ്യം ബാറ്റിങ് ആരംഭിച്ച ചെന്നൈ ടീം ഒരുവേള സ്കോർ നൂറ്‌ പോലും കടക്കില്ല എന്ന് കരുതിയെങ്കിലും മുൻ നായകനായ ധോണി മികച്ച പ്രകടനവുമായി ചെന്നൈ സ്കോർ 130 കടത്തി. വെറും 38 ബോളിൽ നിന്നും 50 റൺസ്‌ അടിച്ച ധോണി മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഐപിഎല്ലിൽ ഒരു ഫിഫ്റ്റി നേടുന്നത് പോലും.

അതേസമയം ഇന്നലത്തെ മത്സരത്തിൽ സ്റ്റാർ ബാറ്റ്‌സ്മാനായ ധോണിക്ക് കാണികൾ നൽകിയ വരവേൽപ്പ് തന്നെയാണ്. തന്റെ കരിയറിലെ തന്നെ അവസാന ഐപിൽ കളിക്കുന്ന ധോണി ഏഴാം നമ്പറിലാണ് ബാറ്റിങ് ചെയ്യാൻ ക്രീസിലേക്ക് എത്തിയത്. ക്രീസിലേക്ക് എത്തിയ ധോണിക്കായി സ്റ്റേഡിയം ഒന്നാകെ കയ്യടിക്കുന്ന കാഴ്ച മനോഹര നിമിഷമായി മാറി.

കോവിഡ് പ്രോട്ടക്കോൾ പ്രകാരം സ്റ്റേഡിയത്തിലേക്ക് 25 ശതമാനം കാണികളെ മാത്രമാണ് പ്രവേശിപ്പിച്ചത്. എന്നാൽ കാണികളിൽ ബഹുഭൂരിപക്ഷവും ധോണി ധോണി എന്നാണ് ഉറക്കെ വിളിച്ചത് മുൻ നായകന് നൽകിയ ഈ ഗ്രാൻഡ് സ്വീകരണ വീഡിയോ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറി കഴിഞ്ഞു.