വീണ്ടും തലയുടെ വിളയാട്ടം :വെടിക്കെട്ട് ബാറ്റിംഗുമായി ധോണി!!മൂന്ന് വർഷ ശേഷം ഫിഫ്റ്റി

ഐപിൽ പതിനഞ്ചാം സീസണിന് മികച്ച തുടക്കം നൽകി ചെന്നൈ സൂപ്പർ കിങ്‌സ് :കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്‌ മത്സരത്തിൽ വാശിയെറിയ പോരാട്ടവുമായി രണ്ട് ടീമുകളും. പുത്തൻ നായകൻമാരുടെ കീഴിൽ ഇറങ്ങിയ ഇരു ടീമുകളും ചില വിദേശ താരങ്ങൾ അഭാവത്തിലാണ് കളിക്കാൻ എത്തിയത്.

എന്നാൽ തുടക്കത്തിൽ തന്നെ പ്രധാന വിക്കറ്റുകൾ നഷ്ടമായ ചെന്നൈക്ക് ഏറ്റവും അധികം കരുത്തായി മാറിയത് സീനിയർ താരമായ മഹേന്ദ്ര സിംഗ് ധോണിയുടെ മാജിക്ക് പ്രകടനം തന്നെയാണ്.പതിയെ തുടങ്ങി പിന്നീട് ആളികത്തിയ ധോണിയാണ് ചെന്നൈ ടോട്ടൽ 130ലേക്ക് എത്തിച്ചത്. ടോസ് നഷ്‍ടമായി ബാറ്റിങ് ആരംഭിച്ച ചെന്നൈ സൂപ്പർ കിംഗ്സ് ഒരുവേള 10 ഓവർ പിന്നിടുമ്പോൾ 57/4 എന്ന നിലയിലാണ്ബാറ്റിംഗ് തുടർന്നത്.

എന്നാൽ ശേഷം എത്തിയ ധോണിയാണ് നായകനായ ജഡേജക്ക് ഒപ്പം ചെന്നൈയെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്.വെറും 38 ബോളിൽ നിന്നും ഏഴ് ഫോറും 1 സിക്സ് അടക്കമാണ് ധോണി 50 റൺസ്‌ നേടിയത്. ആദ്യത്തെ 25 ബോളിൽ നിന്നും വെറും 15 റൺസ്‌ അടിച്ച ധോണി പിന്നീട് നേരിട്ട് 13 ബോളിൽ നിന്ന് 35 റൺസ്‌ അടിച്ചെടുത്തു. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഐപിഎല്ലിൽ ധോണി ഒരു അർദ്ധ സെഞ്ച്വറി നേട്ടത്തിലേക്ക് എത്തുന്നത് എന്നതും ശ്രദ്ധേയം.

Most 30+ Scores In Indian premier League (While batting at Middle Order):60 times : MS Dhoni*,43 times : Dinesh Karthik,42 times : Rohit Sharma,40 times : AB Devillier