ജഡേജ ഗോ ബാക്!! ധോണി ആരാധകരെ പ്രാങ്ക് ചെയ്ത് രവീന്ദ്ര ജഡേജ

Dhoni brief batting stint amidst Jadeja prank: തിങ്കളാഴ്ച ചെപ്പോക്കിൽ നടന്ന ഐപിഎൽ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഗംഭീര വിജയം ആണ് ചെന്നൈ സൂപ്പർ കിങ്‌സ് സ്വന്തമാക്കിയത്. മത്സരത്തിൽ ബാറ്റിംഗിലും ബൗളിങ്ങിലും ആധിപത്യം പുലർത്തിയുള്ള വിജയമാണ് സിഎസ്കെ നേടിയത്. മത്സരത്തിനിടെ രസകരമായ ഒരു സംഭവം അരങ്ങേറുകയുണ്ടായി. 

മത്സരത്തിൽ ടോസ് നേടിയ ചെന്നൈ ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയും, തുടർന്ന് ബാറ്റിംഗിന് ഇറങ്ങിയ കെഎക്ആറിനെ 137 റൺസിൽ എറിഞ്ഞിടുകയും ചെയ്തു. 4 ഓവറിൽ 18 റൺസ് വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തിയ രവീന്ദ്ര ജഡേജ ആണ് ചെന്നൈ ബൗളിംഗ് ആക്രമണത്തിന് നേതൃത്വം നൽകിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈക്ക് വേണ്ടി ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് (67*) മികച്ച പ്രകടനം നടത്തി. 

Dhoni brief batting stint amidst Jadeja prank

മത്സരത്തിൽ ചെന്നൈക്ക് വിജയിക്കാൻ മൂന്ന് റൺസ് വേണ്ടിയിരിക്കെ ശിവം ഡ്യൂബെ (28) പുറത്താവുകയുണ്ടായി. തുടർന്ന് മത്സരം ഫിനിഷ് ചെയ്യാൻ എംഎസ് ധോണി വരണം എന്ന ആർപ്പുവിളി സ്റ്റേഡിയത്തിൽ മുഴങ്ങി. എന്നാൽ, ഡഗ് ഔട്ടിൽ നിന്ന് രവീന്ദ്ര ജഡേജ ഹെൽമെറ്റും ബാറ്റുമെടുത്ത് വരുന്നതാണ് കണ്ടത്. ഇത് ആരാധകരെ നിരാശരാക്കി. എന്നാൽ, ജഡേജ ഉടൻ തന്നെ ഡഗ് ഔട്ടിലേക്ക് മടങ്ങി പോകുന്നത് കണ്ടു. 

തുടർന്ന്, ബാറ്റ് ചെയ്യാൻ ആയി എം എസ് ധോണി വരികയുണ്ടായി. ഇത് സ്റ്റേഡിയത്തിലെ ആരാധകരെ മുഴുവൻ ആവേശത്തിൽ ആക്കി. ഈ വേളയിൽ ആണ് ജഡേജ ആരാധകരെ പ്രാങ്ക് ചെയ്തതാണ് എന്ന് ആരാധകർക്ക് ബോധ്യമായത്. നിരാശകരം എന്ന് പറയട്ടെ, രണ്ട് ബോൾ നേരിട്ട് ധോണി ഒരു സിംഗിൾ മാത്രമാണ് എടുത്തത്. അദ്ദേഹത്തിന് മത്സരം ഫിനിഷ് ചെയ്യാൻ അവസരം ലഭിച്ചില്ല. എന്നിരുന്നാലും ധോണിയെ ക്രീസിൽ കാണാൻ കഴിഞ്ഞതിലെ സന്തോഷം ആരാധകർ പ്രകടമാക്കി.