കൗതകത്തോടെ തീവണ്ടി യാത്ര ആസ്വദിച്ച് കുഞ്ഞു ഐശു.. നാട്ടിലെ സന്തോഷം പങ്കുവെച്ച് ദിവ്യ ഉണ്ണി അമേരിക്കയിൽ നിന്നും എറണാകുളത്ത് പ്രിയതാരം..!! | Dhivya Unni Train Journey With Daughter Malayalam

നിരവധി നായികാ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടി മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാളായി മാറിയ അഭിനേത്രിയായിരുന്നല്ലോ ദിവ്യ ഉണ്ണി. മലയാള സിനിമാ ലോകത്ത് ഏറെ തിളങ്ങി നിന്നുകൊണ്ട് ഒരു കാലത്ത് നിരവധി ആരാധകരുടെ പ്രിയതാരം കൂടിയായി മാറിയ ഇവർ മികച്ചൊരു നർത്തകി കൂടിയാണ്. കമൽ സംവിധാനം ചെയ്ത ” പൂക്കാലം വരവായി” എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരം പിന്നീട് മലയാളത്തിലപ്പുറം തമിഴ് തെലുങ്ക് സിനിമാ ലോകത്തും തിരക്കുള്ള ഒരു താരമായി മാറുകയായിരുന്നു.

എന്നാൽ വിവാഹത്തിന് ശേഷം സകുടുംബം അമേരിക്കയിലേക്ക് താമസം മാറിയതോടെ അഭിനയ ലോകത്തുനിന്നും താൽക്കാലികമായി വിട്ടുനിൽക്കുകയായിരുന്നു ഇവർ. അഭിനയത്തിൽ നിന്നും വിട്ടുനിന്നെങ്കിലും അമേരിക്കയിൽ സ്വന്തമായി നൃത്ത വിദ്യാലയം കൂടി നടത്തുന്നുണ്ട് ഇവർ.ഭർത്താവിനും മകൾക്കും ഒപ്പം അമേരിക്കയിലാണ് താമസമെങ്കിലും തന്റെ ഏതൊരു വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാൻ താരം സമയം കണ്ടെത്താറുണ്ട്.

മാത്രമല്ല പലപ്പോഴും മലയാള തനിമയുള്ള ‘അമേരിക്കൻ ചിത്രങ്ങളാൽ’ താരം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോഴിതാ കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ഒരു ചെറു വീഡിയോയാണ് ആരാധകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയിട്ടുള്ളത്. എന്റെ ഇളയ മകളായ ഐശ്വര്യക്കൊപ്പം ട്രെയിനിൽ യാത്ര ചെയ്യുന്ന വീഡിയോയായിരുന്നു ഇത്. ട്രാവൽ ഡയറിസ് എന്ന ഹാഷ്ടാഗിൽ ഒരു ചെറു മ്യൂസിക്കോട് കൂടിയായിരുന്നു ഈയൊരു വീഡിയോ.

മാത്രമല്ല എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ നിന്നും പകർത്തിയ ഒരു ചിത്രവും ഇതോടൊപ്പമുണ്ട്. ട്രെയിനിൽ യാത്ര ചെയ്യുമ്പോഴുള്ള കുഞ്ഞു ഐശ്വര്യയുടെ മുഖഭാവവും സന്തോഷവും എല്ലാം വീഡിയോയിൽ കാണാവുന്നതാണ്. ഈയൊരു വീഡിയോ നിമിഷ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയതോടെ കുശലാന്വേഷണങ്ങളും ആശംസകളുമായി നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്.

Rate this post