എതിർ ടീമുകൾ ഭയത്തിൽ 😱😱സിക്സ് മേളവുമായി ധോണി (കാണാം വീഡിയോ )| Volleylive

ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം തന്നെ വളരെ ആകാംക്ഷപൂർവ്വം കാത്തിരിക്കുന്നത് വരാനിരിക്കുന്ന ഐപിൽ പതിനഞ്ചാം സീസണിനായിട്ടാണ്. മാർച്ച്‌ 26ന് ചെന്നൈ സൂപ്പർ കിംഗ്സ് : കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്‌ മത്സരത്തോടെയാണ് പുത്തൻ ഐപിൽ സീസണിന് തുടക്കം കുറിക്കുക. കഴിഞ്ഞ സീസണിൽ ചാമ്പ്യൻമാരായ ചെന്നൈ ടീം പുതിയ സ്‌ക്വാഡുമായി വീണ്ടും കിരീട നേട്ടമാണ് ലക്ഷ്യമിടുന്നത്.

അതേസമയം എല്ലാ ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകരിലും സന്തോഷം സമ്മാനിച്ച് നായകനായ ധോണി പരിശീലനം ആരംഭിച്ച് കഴിഞ്ഞു.വരാനിരിക്കുന്ന പുത്തൻ സീസണിന് മുന്നോടിയായി 20 ദിവസത്തെ ക്യാമ്പ് നടത്തുകയാണ് ചെന്നൈ സൂപ്പർ കിംഗ്സ്.ശക്തമായ ബയോ ബബിളിൽ ചെന്നൈ താരങ്ങൾ അടക്കം മുപ്പത് അംഗ സ്‌ക്വാഡ് ഈ പരിശീലന ക്യാമ്പ് ഭാഗമാണ്.ഏറെക്കുറെ ടൂർണമെന്റ് ഭാഗമായി എത്തേണ്ട മിക്ക താരങ്ങളും ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്.എന്നാൽ എല്ലാവരിലും ആവേശം നിറക്കുന്നത് നായകനായ ധോണി തന്നെയാണ്.

ഇന്നലെ നടന്ന പരിശീലന സെക്ഷനിൽ നായകനായ ധോണി ബൗളർമാരെ അടക്കം നെറ്റ്സിൽ വളരെ മികവോടെയാണ് നേരിട്ടത്. ഒരുവേള പഴയ ധോണിയെ അനുസ്മരിക്കുന്ന വിധത്തിലുള്ള ബാറ്റിങ് ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകർ അടക്കം ഏറ്റെടുത്ത് കഴിഞ്ഞു. നെറ്റ്സിൽ വെച്ച് സ്പിന്നർക്ക് എതിരെ ധോണി പായിച്ച ഒരു ഒറ്റകയ്യൻ സിക്സ് സോഷ്യൽ മീഡിയയിൽ അടക്കം വൈറലായി മാറി കഴിഞ്ഞു.വളരെ ദൂരം പാഞ്ഞ ഈ സിക്സ് ചെന്നൈ ടീം അംഗങ്ങളിൽ പോലും അമ്പരപ്പ് സൃഷ്ടിച്ചു.