ഡബിൾ ക്യാച്ച് തു ട സെലിബ്രേഷൻ!!! സഞ്ജുവിനോട് മാറാൻ പറഞ്ഞ് ധവാൻ ക്യാച്ച്!! വീഡിയോ

വെസ്റ്റ് ഇൻഡീസ് എതിരെ അവരുടെ മണ്ണിൽ ഏകദിന പരമ്പര ജയിക്കുക എന്നൊരു ലക്ഷ്യത്തിലാണ് ശിഖർ ധവാനും സംഘവും രണ്ടാം ഏകദിന മത്സരത്തിൽ കളിക്കുന്നത്. നേരത്തെ ആദ്യത്തെ ഏകദിന മാച്ചിൽ മൂന്ന് റൺസ്‌ ജയം സ്വന്തമാക്കിയ ടീം ഇന്ത്യ രണ്ടാം മാച്ചിൽ പ്ലെയിങ് ഇലവനിൽ ഒരു മാറ്റാവുമായിട്ടാണ് കളിക്കാൻ എത്തിയത്. അരങ്ങേറ്റ താരമായ ആവേഷ് ഖാൻ ഇന്ത്യൻ ജേഴ്സി നേടി.

അതേസമയം ടോസ് നഷ്ടമായി ബൌളിംഗ് ആരംഭിച്ച ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ് തുടക്കത്തിൽ വെസ്റ്റ് ഇൻഡീസ് ഓപ്പണിങ് ജോഡി സമ്മാനിച്ചത്.എട്ടാം ഓവറിൽ വെസ്റ്റ് ഇൻഡീസ് ടോട്ടൽ 50കടന്നപ്പോൾ ഇന്ത്യക്ക് ആദ്യത്തെ വിക്കെറ്റ് സമ്മാനിച്ചത് ദീപക് ഹൂഡയാണ്. തന്റെ ആദ്യത്തെ ബോളിൽ തന്നെ വിൻഡീസ് ഓപ്പണർ വിക്കെറ്റ് വീഴ്ത്തിയ ഹൂഡ വളരെ മനോഹരമായ ഇന്നിങ്സിൽ ഉടനീളം പന്തെറിഞ്ഞു. ശേഷം ഹോപ്പ് :ബ്രൂക്ക്‌ സഖ്യം പാർട്ണർഷിപ്പ് സൃഷ്ടിച്ചത് ഇന്ത്യൻ ക്യാമ്പിൽ ആശങ്കയായി മാറിയെങ്കിലും അറ്റാക്കിങ് ക്യാപ്റ്റൻസിയിൽ ധവാൻ തുടരെ രണ്ട് വിക്കറ്റുകൾ നെടി.

കഴിഞ്ഞ കളിയിലെ പോലെ മനോഹരമായി ബാറ്റ് വീശിയ ബ്രൂക്ക്‌ വിക്കെറ്റ് അക്ഷർ പട്ടേൽ വീഴ്ത്തി വിൻഡീസ് ടീമിനെ ഞെട്ടിച്ചു. സ്ലിപ്പിൽ ഈസി ക്യാച്ച് കൂടിയാണ് ധവാൻ തന്റെ സ്പെഷ്യൽ സെലിബ്രേഷൻ പുറത്തെടുത്തത്. ഇന്ത്യൻ ക്യാപ്റ്റൻ ധവാൻ ഈ ഒരു സെലിബ്രേഷൻ കയ്യടികൾ നൽകിയാണ് കാണികൾ അടക്കം സ്വീകരിച്ചത്

ശേഷം എത്തിയ ബ്രെണ്ടൻ കിംഗ് വമ്പൻ സ്വീപ്പിനായി ശ്രമിച്ചാണ് വിക്കെറ്റ് നഷ്ടമാക്കിയത്. യൂസ്വേന്ദ്ര ചാഹലാണ് വിക്കെറ്റ് വീഴ്ത്തിയത്. ഒരിക്കൽ കൂടി ശിഖർ ധവാൻ ക്യാച്ച് നേടി. കൂടാതെ സഞ്ജുവിന്റെ പിറകിലേക്ക് വന്ന് ക്യാച്ച് എടുക്കാനുള്ള ശ്രമം ക്യാപ്റ്റൻ തടഞ്ഞത് ശ്രദ്ധേയമായി.