ഏതൊരു ഇന്ത്യൻ ക്യാപ്റ്റനും സ്വപ്നം!! അപൂർവ്വ നേട്ടത്തിന് അവകാശിയായി ശിഖർ ധവാൻ | Rare Captaincy Record

വെസ്റ്റ് ഇൻഡീസ് എതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പര 3-0ന് നേടി ഇന്ത്യൻ ടീം.ഇന്നലെ നടന്ന മത്സരത്തിൽ മഴ വില്ലനായി എത്തിയെങ്കിലും ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം മറുപടി ബാറ്റിംഗ് ആരംഭിച്ച വെസ്റ്റ് ഇൻഡീസ് ടീം 26 ഓവറിൽ എല്ലാവരും ആൾ ഔട്ടായി.

വിൻഡിസ് എതിരായ ഏകദിന പരമ്പര തൂത്തുവാരിയതോടെ ഇന്ത്യൻ ടീം ക്യാപ്റ്റൻ ശിഖർ ധവാനും അപൂർവ്വ നേട്ടങ്ങൾക്ക് അവകാശിയായി. ഇന്ത്യൻ ടീം ആദ്യമായിട്ടാണ് വെസ്റ്റ് ഇൻഡീസ് മണ്ണിൽ ഒരു ഏകദിന ക്രിക്കറ്റ്‌ പരമ്പര തൂത്തുവരുന്നത്. ഇന്ത്യൻ ഏകദിന ക്യാപ്റ്റൻമാരിൽ ഈ നേട്ടം കരസ്ഥമാക്കുന്ന ആദ്യത്തെ താരമായി ധവാൻ മാറി. ഇന്നലെ രണ്ടു റൺസ് അകലെ മഴ കാരണം കളി നിർത്തിയപ്പോൾ സെഞ്ച്വറി നഷ്ടമായ ഗിൽ മാൻ ഓഫ് ദി മാച്ച്, മാൻ ഓഫ് ദി സീരീസ് പുരസ്‌കാരങ്ങൾ നേടി.

വെസ്റ്റ് ഇൻഡീസ് മണ്ണിലെ ഏകദിന പരമ്പര തൂത്തുവാരി അപൂർവ്വ നേട്ടം നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ആയി മാറിയ ശിഖർ ധവാനെ വാനോളം പുകഴ്ത്തുകയാണ് ക്രിക്കറ്റ്‌ ലോകം.1983 മുതൽ വിൻഡിസ് മണ്ണിൽ ഇരു ക്രിക്കറ്റ്‌ ടീമുകൾ തമ്മിലുള്ള ഏകദിന ക്രിക്കറ്റ്‌ പരമ്പരകൾ നടക്കുന്നുണ്ട് എങ്കിലും ഒരിക്കൽ പോലും അവരുടെ നാട്ടിൽ വൈറ്റ് വാഷ് നേട്ടം സ്വന്തമാക്കാൻ ടീം ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല

അതേസമയം ഏകദിന പരമ്പരക്ക് പിന്നാലെ നാളെ ഒന്നാം ടി :20 യോടെ 5 ടി :20 മത്സര പരമ്പര ആരംഭിക്കും. ക്യാപ്റ്റൻ രോഹിത് ശർമ്മ നായകത്വത്തിൽ ഇന്ത്യൻ ടീം എത്തും.