
പ്ലേഓഫിൽ പഞ്ചാബ് ഇല്ല മകനെ തല്ലിയോടിച്ച് പിതാവ് 😱😱ധവാന്റെ വീട്ടിൽ നാടകീയ രംഗങ്ങൾ
ഇതുവരെ ഒരുതവണ പോലും ഐപിഎൽ ചാമ്പ്യന്മാരാകാൻ കഴിയാത്ത ടീമാണ് പഞ്ചാബ് കിംഗ്സ്. മായങ്ക് അഗർവാളിന്റെ നേതൃത്വത്തിൽ ശിഖർ ധവാൻ, കാഗിസോ റബാഡ, ബെയർസ്റ്റോ തുടങ്ങിയ ഒരുപിടി അന്താരാഷ്ട്ര താരങ്ങളെ ടീമിലെത്തിച്ച പഞ്ചാബ്, ഇത്തവണ വലിയ പ്രതീക്ഷയാണ് തങ്ങളുടെ ടീമിൽ അർപ്പിച്ചത്. എന്നിരുന്നാലും, പോയിന്റ് പട്ടികയിൽ 6-ാം സ്ഥാനക്കാരായി പ്ലേ ഓഫ് കാണാതെ പുറത്താകാനായിരുന്നു പഞ്ചാബിന്റെ വിധി.
ഐപിഎൽ 2022-ൽ നിന്ന് പഞ്ചാബ് കിംഗ്‌സ് പുറത്തായതിന് പിന്നാലെ വെറ്ററൻ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ ഒരു രസകരമായ വീഡിയോ പങ്കിട്ടു. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇടംകൈയ്യൻ ബാറ്റർമാരിൽ ഒരാളായ ധവാൻ തന്റെ ആരാധകരുടെയും ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നവരുടെയും രസിപ്പിക്കുന്നതിനായി വീഡിയോകളും ചിത്രങ്ങളും പങ്കിടുന്നതിൽ പ്രസിദ്ധനാണ്. പഞ്ചാബ് കിംഗ്സിന് വേണ്ടി സീസണിൽ വ്യക്തിഗത രീതിയിൽ മികച്ച പ്രകടനം പുറത്തെടുത്ത ധവാൻ, കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ മറ്റൊരു ഫൺ വീഡിയോ പങ്കിട്ടു.

ഐപിഎൽ 2022-ന്റെ അവസാനത്തിൽ പഞ്ചാബ് കിംഗ്‌സ് പ്ലേ ഓഫിൽ പ്രവേശിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് തന്റെ പിതാവ് തന്നെ ‘നോക്ക് ഔട്ട്’ ചെയ്തതായി ധവാൻ വെളിപ്പെടുത്തി. “നോക്ക് ഔട്ടിൽ പ്രവേശിക്കാത്തതിനെ തുടർന്ന് പിതാവ് തന്നെ നോക്ക് ഔട്ട് ചെയ്തു,” എന്ന അടിക്കുറിപ്പോടെ പിതാവ് ധവാന്റെ മുഖത്ത് അടിക്കുന്നതും കാലുകൊണ്ട് ചവിട്ടി കൂട്ടുന്നതുമായ ഒരു രസകരമായ വീഡിയോ ആണ് ധവാൻ പങ്കുവെച്ചത്.
അച്ഛന്റെയും മകന്റെയും രസകരമായ വീഡിയോ ആരാധകരുടെ ശ്രദ്ധ ആകർഷിച്ചു. മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ, ഇതിഹാസ സ്പിന്നർ ഹർഭജൻ സിംഗ്, പിബികെഎസ് താരം ഹർപ്രീത് ബ്രാർ എന്നിവരും വൈറലായ വീഡിയോയോട് പ്രതികരിച്ചു. ഐപിഎൽ 15-ാം സീസണിൽ 14 മത്സരങ്ങളിൽ നിന്ന് 460 റൺസാണ് ഇന്ത്യൻ ഓപ്പണർ അടിച്ചുകൂട്ടിയത്.