സഞ്ജു ഇനിയും വെയിറ്റ് ചെയ്യണം 😳😳😳അഭിപ്രായം വിശദമാക്കി ധവാൻ

ന്യൂസിലാൻഡിനെതിരായ പര്യടനം അവസാനിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം ബംഗ്ലാദേശ് പര്യടനത്തിന് തയ്യാറെടുക്കുകയാണ്. എന്നാൽ ഇപ്പോഴും ന്യൂസിലാൻഡിനെതിരായ പര്യടനത്തിൽ വിക്കറ്റ് കീപ്പർ സഞ്ജു സാംസണ് അർഹിച്ച അവസരം നൽകിയില്ല എന്നും, വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് ആവശ്യത്തിൽ കൂടുതൽ അവസരം നൽകി എന്നുമുള്ള ചർച്ചകൾ തുടർന്നുകൊണ്ടിരിക്കുകയാണ്. ആരാധകരുടെ ഭാഗത്തുനിന്നും ഈ വിഷയത്തിൽ ശക്തമായ ചർച്ചകൾ ഉയരുന്ന വേളയിൽ, മുൻ ക്രിക്കറ്റ് താരങ്ങളും ക്രിക്കറ്റ് വിദഗ്ധരും ഇക്കാര്യത്തിൽ തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യയുടെ ക്യാപ്റ്റൻ ആയിരുന്ന ശിഖർ ധവാൻ തന്നെ ഇക്കാര്യത്തിൽ ഇന്ത്യൻ ടീമിന്റെ വിശദീകരണം നൽകിയിരിക്കുകയാണ്. ഋഷഭ് പന്ത് ഒരു മാച്ച് വിന്നർ ആണെന്ന് എല്ലാവർക്കും അറിയാം എന്നും, എന്നാൽ പലരും അക്കാര്യം മറച്ചുവെക്കുകയാണ് എന്നും ധവാൻ തുറന്നടിച്ചു. മാത്രമല്ല സഞ്ജു സാംസൺ ഒരു മികച്ച കളിക്കാരൻ ആണെങ്കിലും, അദ്ദേഹം ചിലപ്പോൾ അദ്ദേഹത്തിന്റെ അവസരങ്ങൾക്കായി കാത്തിരിക്കേണ്ടി വരും എന്നും ധവാൻ പറഞ്ഞു.

“ആരെയെല്ലാം കളിപ്പിക്കണം എന്ന കാര്യത്തിൽ ടീമിന് കൃത്യമായ വ്യക്തത ഉണ്ട്. ഋഷഭ് പന്ത് ഒരു മാച്ച് വിന്നർ ആണെന്ന കാര്യം നിങ്ങൾക്ക് എല്ലാവർക്കും അറിയാം. അവന്റെ മുൻകാല കണക്കുകൾ നിങ്ങൾ തന്നെ വിശകലനം ചെയ്യുക, അപ്പോൾ നിങ്ങൾക്ക് തന്നെ ഇക്കാര്യത്തിൽ ഒരു ഉത്തരം ലഭിക്കും. സഞ്ജു സാംസൺ ഒരു മികച്ച കളിക്കാരനാണെന്ന കാര്യത്തിൽ സംശയം ഇല്ല, എന്നാൽ ചിലപ്പോൾ അദ്ദേഹം അദ്ദേഹത്തിന്റെ അവസരത്തിനായി കൂടുതൽ സമയം കാത്തിരിക്കേണ്ടി വരും,” ധവാൻ പറയുന്നു.

“കാരണം അദ്ദേഹത്തിന് (സഞ്ജു) മുൻപ് ഇവിടെ ഒരു കളിക്കാരൻ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ടീമിന് അദ്ദേഹത്തെ (ഋഷഭ് പന്ത്) പിന്തുണയ്ക്കേണ്ടതുണ്ട്. ഋഷഭ് ഇപ്പോൾ മോശം ഫോമിൽ ആയിരിക്കാം, എന്നാൽ ഒരു കളിക്കാരൻ എന്റെ നല്ല സമയത്ത് ടീമിനെ എങ്ങനെ സഹായിച്ചു, അതുപോലെ ആ കളിക്കാരൻ മോശം ഫോമിൽ ആയിരിക്കുമ്പോൾ ടീമിന് അദ്ദേഹത്തെ സംരക്ഷിക്കേണ്ട ചുമതലയുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ അനാവശ്യമായ കൂടുതൽ ചർച്ചകൾ നടത്തേണ്ടതില്ല,” ശിഖർ ധവാൻ പറഞ്ഞു.

Rate this post