ഇത് സഹിക്കാൻ പറ്റില്ല😮😮😮 മാറ്റം ഇന്നത്തെ കളിയിൽ ഉറപ്പ് :പ്രഖ്യാപനവുമായി ക്യാപ്റ്റൻ ധവാൻ

ഇൻഡീസിനെതിരെ ഇന്ത്യ 3 റൺസിന്റെ ത്രില്ലർ ജയം സ്വന്തമാക്കിയിരുന്നു. അവസാന ബോൾ വരെ നീണ്ടു നിന്ന മത്സരത്തിൽ, ഇന്ത്യ ജയം നേടിയത് ആരാധകരെ ആവേശത്തിലാക്കി. എന്നാൽ, ഇന്ത്യൻ ക്യാപ്റ്റൻ ശിഖർ ധവാന് ഈ ജയം പൂർണ്ണ സന്തോഷത്തോടെ ആഘോഷിക്കാൻ സാധിച്ചില്ല. ഇതിന്റെ കാരണവും ധവാൻ വെളിപ്പെടുത്തി.

മത്സരത്തിൽ, ആദ്യം ബാറ്റ്‌ ചെയ്ത ഇന്ത്യ, 308 റൺസ് നേടിയപ്പോൾ, 97 റൺസും ധവാന്റെ സംഭാവന ആയിരുന്നു. മത്സരത്തിൽ, മൂന്ന് റൺസിന് ധവാന് സെഞ്ച്വറി നഷ്ടമായെങ്കിലും, കളിയിലെ താരമായി തിരഞ്ഞെടുത്തത് ധവാനെ തന്നെയാണ്. എന്നാൽ, നേരിയ വ്യത്യാസത്തിൽ സെഞ്ച്വറി നഷ്ടപ്പെട്ടതൊന്നുമല്ല ധവാനെ നിരാശപ്പെടുത്തിയത്, അതിന് കാരണം മറ്റൊന്നാണ്.

മത്സരത്തിൽ, ഇന്ത്യ 308 റൺസ് എന്ന കൂറ്റൻ ടോട്ടൽ കണ്ടെത്തിയിട്ടും, മത്സരം അവസാന ബോൾ വരെ ആർക്ക് വേണമെങ്കിലും ജയിക്കാം എന്ന സാഹചര്യത്തിൽ ആയിരുന്നു. അവസാന നിമിഷം ഇന്ത്യൻ ബൗളർമാർ സമ്മർദ്ദത്തിലായി എന്നതും വാസ്തവമാണ്. ഇക്കാര്യമാണ് ധവാനെ നിരാശപ്പെടുത്തിയത്. രണ്ടാം മത്സരത്തിനിറങ്ങുമ്പോൾ ഒന്നാം മത്സരത്തിൽ പഠിച്ച പാഠങ്ങൾ പ്രാവർത്തികമാക്കും എന്നും ധവാൻ പറഞ്ഞു.

“സെഞ്ച്വറി നേടാനാകാതിരുന്നതൊന്നും എന്നെ നിരാശപ്പെടുത്തുന്നില്ല. എന്നാൽ, മികച്ച രീതിയിൽ കളിച്ചിട്ടും, മത്സരത്തിന്റെ അവസാനഘട്ടത്തിൽ ഞങ്ങൾക്ക് സമ്മർദം നേരിടേണ്ടിവന്നു. മികച്ച ടോട്ടൽ നേടാനായി, പക്ഷെ അവസാന ബോൾ വരെ സമ്മർദ്ദത്തിലാണ് ബോളർമാർ പന്തെറിഞ്ഞത്. ഇത്‌ സംഭവിക്കാൻ പാടില്ല. അതാണ് എന്നെ നിരാശപ്പെടുത്തുന്നത്. എന്നാൽ, ഓരോ പിഴവുകളിൽ നിന്നാണല്ലോ പുതിയ പാഠങ്ങൾ പഠിക്കുക. പിഴവുകൾ തീർച്ചയായും അടുത്ത മത്സരത്തിൽ തിരുത്തും,” ധവാൻ പറഞ്ഞു.