സെഞ്ച്വറിക്ക്‌ അരികിൽ വീണുപോയി ധവാൻ : നിരാശയിൽ ഇന്ത്യൻ ക്യാപ്റ്റൻ

ഇന്ത്യ : വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരക്ക്‌ പോർട്ട് ഓഫ് സ്പെയിനിൽ തുടക്കം.ഒന്നാം ഏകദിന മാച്ചിൽ ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്കായി ശിഖർ ധവാൻ : ശുഭ്മാൻ ഗിൽ സഖ്യം സമ്മാനിച്ചത് വെടികെട്ട് തുടക്കം. ആദ്യത്തെ ഓവർ മുതൽ ഇരുവരും അറ്റാക്കിങ് ശൈലി അടിച്ചു കളിച്ചപ്പോൾ വിൻഡീസ് ടീം സമ്മർദ്ദത്തിലായി.

ഇന്ത്യക്കായി ഒന്നാം വിക്കറ്റിൽ 119 റൺസാണ് ഇരുവരും നേടിയത്. മനോഹരമായി മുന്നേറിയ ഗിൽ ഫിഫ്റ്റി നേടി കുതിച്ചെങ്കിലും അനാവശ്യമായ റൺ ഔട്ട് കൂടി യുവ ഓപ്പണർ പുറത്തായി.വെറും 53 ബോളിൽ 6 ഫോറും 2 സിക്സ് 64 റൺസ്‌ അടിച്ചാണ് ഗിൽ പുറത്തായത്. ഗിൽ വിക്കെറ്റ് ശേഷവും അതിവേഗം സ്കോർ ഉയർത്തിയ ക്യാപ്റ്റൻ ധവാൻ ഒരുവേള ലക്ഷ്യമിട്ടത് മറ്റൊരു സെഞ്ച്വറി. എന്നാൽ താരത്തിന് പിഴച്ചു.

വെറും 99 ബോളിൽ 10 ഫോറും മൂന്ന് സിക്സ് അടക്കം 97 റൺസാണ് ശിഖർ ധവാൻ നേടിയത്. സെഞ്ച്വറിക്ക്‌ മൂന്ന് റൺസ്‌ അകലെ ക്യാപ്റ്റൻ പുറത്തായത് ഇന്ത്യൻ ക്യാമ്പിൽ അടക്കം നിരാശയായി മാറി.സെഞ്ച്വറി നേടാൻ ഒരു ബൗണ്ടറി പായിക്കാനുള്ള ധവാൻ ശ്രമം വിൻഡീസ് താരം കൈകളിൽ ഒതുങ്ങി.ശേഷം 54 റൺസ്‌ നേടിയ ശ്രേയസ് അയ്യർ പുറത്തായി.മലയാളി താരമായ സഞ്ജു തന്റെ അന്താരാഷ്ട്ര കരിയറിലെ രണ്ടാം ഏകദിനമാണ് കളിക്കുന്നത്.

ഇന്ത്യൻ പ്ലെയിങ് ഇലവൻ :Shikhar Dhawan(c), Shubman Gill, Shreyas Iyer, Suryakumar Yadav, Sanju Samson(w), Deepak Hooda, Axar Patel, Shardul Thakur, Mohammed Siraj, Yuzvendra Chahal, Prasidh Krishna