ഫോറിൽ ആയിരം കിങ്ങായി ധവാൻ :അപൂർവ്വം നേട്ടത്തിൽ കയ്യടികൾ നേടി താരം

ലോക ക്രിക്കറ്റിൽ ശിഖർ ധവാൻ എന്ന പേരിന്റെ മൂല്യം ഉയരങ്ങൾ കീഴടക്കുന്നു. വൈറ്റ് ബോൾ ഫോർമാറ്റിൽ ടീം ഇന്ത്യക്കായി ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളാണ് ധവാൻ. തന്റെ 15 വർഷം നീണ്ട ടി20 കരിയറിൽ, 2007ൽ ഡൽഹിക്ക് വേണ്ടി അരങ്ങേറിയ ശേഷം, ടി20 ക്രിക്കറ്റിൽ 1000 ബൗണ്ടറികൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി ഈ ഇടംകൈയ്യൻ ചരിത്രം സൃഷ്ടിച്ചു.

ഇപ്പോൾ നടക്കുന്ന ഐപിഎൽ 2022 എഡിഷന്റെ 16-ാം മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് പഞ്ചാബ് കിംഗ്‌സ്‌ ബാറ്ററായ ധവാൻ ഈ നേട്ടം കൈവരിച്ചത്. മൊത്തത്തിൽ, ഏറ്റവും ചുരുങ്ങിയ ഫോർമാറ്റിൽ 1000-ഫോർ ക്ലബ്ബിൽ ചേരുന്ന അഞ്ചാമത്തെ കളിക്കാരനായി അദ്ദേഹം മാറി. മാത്രമ, ഏഷ്യൻ താരങ്ങളിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ താരം കൂടിയാണ് ധവാൻ.

ഏറ്റവും കൂടുതൽ ഫോർ അടിച്ച ഇന്ത്യക്കാർ :1001*: ശിഖർ ധവാൻ,917: വിരാട് കോലി,875: രോഹിത് ശർമ്മ,779: സുരേഷ് റെയ്ന

ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ 4 നേടിയ ബാറ്റർമാർ (മൊത്തത്തിലുള്ള ലിസ്റ്റ്) :ക്രിസ് ഗെയ്ൽ – 1132, അലക്സ് ഹെയ്ൽസ് – 1054, ഡേവിഡ് വാർണർ – 1005,ആരോൺ ഫിഞ്ച് – 1004,ശിഖർ ധവാൻ – 1001*

ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിലേക്ക് വന്നാൽ, 30 പന്തിൽ 4 ബൗണ്ടറികളടക്കം 35 റൺസാണ് ധവാന്റെ സമ്പാദ്യം. മൊത്തത്തിലുള്ള ടി20 ഫോർമാറ്റിന് പുറമെ, ഐ‌പി‌എല്ലിൽ ഏറ്റവും കൂടുതൽ ഫോറുകൾ നേടുന്ന ബാറ്റർമാരുടെ പട്ടികയിൽ ധവാൻ തന്റെ ലീഡ് ഉയർത്തി, അദ്ദേഹത്തിന്റെ ഐപിഎൽ ഫോറുകളുടെ എണ്ണം ഇപ്പോൾ 668 ആയി. ഇടംകൈയ്യൻ ഓപ്പണർ ഐപിഎല്ലിൽ 5,880-ലധികം റൺസ് നേടിയിട്ടുണ്ട്.