ഞാനും വരുന്നുണ്ടെന്ന് പറ ലോകകപ്പ് കളിക്കാൻ 😱😱സൂപ്പർ ഇന്നിങ്സുമായി ശിഖർ ധവാൻ

ഐപിൽ പതിനഞ്ചാം സീസണിൽ വീണ്ടും ബാറ്റിങ് ഫോമിലേക്ക് എത്തി പഞ്ചാബ് കിങ്‌സ് സ്റ്റാർ ബാറ്റ്‌സ്മാൻ ശിഖർ ധവാൻ.ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച പഞ്ചാബ് ടീമിനായി ഓപ്പണർ ശിഖർ ധവാൻ സമ്മാനിച്ചത് മികച്ച തുടക്കം. സീസണിൽ ഇടക്ക് എപ്പോഴോ നഷ്ടമായ ബാറ്റിങ് താളം കണ്ടെത്തിയ ശിഖർ ധവാൻ അർദ്ധ സെഞ്ച്വറിയുമായി തിളങ്ങി.

തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ മായങ്ക് അഗ ർവാൾ വിക്കെറ്റ് നഷ്ടമായ പഞ്ചാബ് ടീമിന് കരുത്തായി മാറിയത് ശിഖർ ധവാൻ ഇന്നിങ്സ് തന്നെ. തുടക്ക ഓവറുകളിൽ കരുതലോടെ കളിച്ച ശിഖർ ധവാൻ വെറും 37 ബോളിൽ ഫിഫ്റ്റി പൂർത്തിയാക്കി ശേഷം ചെന്നൈ ബൗളർമാരെ എല്ലാം അറ്റാക്കിങ് ശൈലിയിൽ നേരിട്ട താരം വെറും 59 ബോളിൽ 9 ഫോറും 2 സിക്സും അടക്കം 88 റൺസ്‌ അടിച്ചാണ് മടങ്ങിയത്.

നേരത്തെ കഴിഞ്ഞ സീസണുകളിൽ അടക്കം ടീമിനായി തിളങ്ങിയിട്ടുള്ള ശിഖർ ധവാൻ പഞ്ചാബ് ടീമിനായി ഈ സീസണിൽ ഇതുവരെ ഫോമിലേക്ക് എത്തിയിരുന്നില്ല.

എന്നാൽ ഇന്നത്തെ കളിയിൽ കൂടി തന്റെ പഴയ ബാറ്റിങ് ട്രാക്കിലേക്ക് എത്തിയ ശിഖർ ധവാൻ പഞ്ചാബ് ഇന്നിങ്സിൽ പുറത്താകാതെ നിന്നും കൂടാതെ ഐപിൽ ക്രിക്കറ്റിൽ 6000 റൺസ്‌ എന്നുള്ള നേട്ടത്തിനും താരം അവകാശിയായി.