IPL AUCTION 2022;ലേലത്തിലെ ആദ്യ കോടിപതിയായി ധവാൻ :പഞ്ചാബിലേക്ക് എത്തിയത് സർപ്രൈസ് തുകക്ക്

ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം തന്നെ വളരെ ആകാംക്ഷപൂർവ്വം കാത്തിരുന്ന ഐപിൽ മെഗാ താരലേലത്തിന് സർപ്രൈസ് തുടക്കം. ലേല നടപടികൾ 12 മണിക്ക് തന്നെ ബാംഗ്ലൂരിൽ ആരംഭിച്ചപ്പോൾ ഒന്നാം ദിനത്തെ ലേലത്തിലെ ആദ്യത്തെ താരമായി ലേലത്തിലേക്ക് എത്തിയത് ഇന്ത്യൻ ഓപ്പണർ ശിഖർ ധവാനാണ്.

ലേലത്തിലെ ആദ്യത്തെ പിക്കായി എത്തിയ ഓപ്പണർ ശിഖർ ധവാനായി ടീമുകൾ മത്സരിക്കുന്നത് നമുക്ക് കാണാൻ സാധിച്ചു. ഒടുവിൽ കടുത്ത പോരാട്ടങ്ങൾക്ക് ഒടുവിൽ 8.25 കോടി രൂപക്കാണ് ധവാൻ പഞ്ചാബ് കിങ്‌സ് ടീമിലേക്ക് എത്തുന്നത്.ആദ്യം മുതൽ തന്നെ ലേലത്തിൽ വൻ സ്വീകാര്യത ലഭിച്ച ധവാനായി ഡൽഹി ക്യാപിറ്റൽസ് ടീമും രാജസ്ഥാൻ റോയൽസ് തമ്മിൽ കടുത്ത പോരാട്ടം നടന്നപ്പോൾ പിന്നീട് പഞ്ചാബ് കിങ്‌സ് ടീം കൂടി എത്തിയതോടെ ലേലം വാശി നിറഞ്ഞതായി മാറി. ഒടുവിൽ രാജസ്ഥാൻ പിന്മാറിയതൊടെയാണ് ധവാനെ പഞ്ചാബ് കിങ്സ്‌ ടീം അവരുടെ സ്‌ക്വാഡിലേക്ക് എത്തിച്ചത്.

ഐപിഎല്ലിൽ ഇതുവരെ 5784 റൺസ്‌ അടിച്ചിട്ടുള്ള ശിഖർ ധവാൻ ഐപിൽ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ റൺസ്‌ സ്കോറർ കൂടിയാണ്.കഴിഞ്ഞ മൂന്ന് സീസണിൽ ഡൽഹി ക്യാപിറ്റൽസ്‌ ടീമിനായി കളിക്കുന്ന ശിഖർ ധവാൻ നിലവിൽ ഇന്ത്യൻ ഏകദിന ടീമിന്റെ ഭാഗമാണ്