പ്രിയ കൂട്ടുകാരിയുടെ മ രണത്തിനു പിന്നാലെ ‘അമ്മ കൂടി.. നടൻ ധർമജൻ ബോൾഗാട്ടിയുടെ ‘അമ്മ അന്തരിച്ചു.. |Dharmajan Bolgatty Mother Passed Away
Dharmajan Bolgatty Mother Passed Away Malayalam : നടി സുബി സുരേഷിന്റെ മരണ വാര്‍ത്ത കേട്ട ഞെട്ടലിലാണ് ഇപ്പോൾ സിനിമാ ടെലിവിഷന്‍ ലോകം. പ്രത്യേകിച്ച് മിമിക്രി കലാകാരന്മാരുടെ കൂട്ടായ്മമകൾ. നടി സുബി സുരേഷിന് പിന്നാലെ ഇതാ തങ്ങളിലെ ഒരാള്‍ക്ക് കൂടെ ഒരു വലിയ നഷ്ടം സംഭവിച്ചു എന്ന വാര്‍ത്ത കേട്ട് ഓടി എത്തിയിരിയ്ക്കുകയാണ് മിമിക്രിയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ പ്രമുഖർ ഇപ്പോൾ.
പ്രമുഖ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ അമ്മ മാധവി മരണപ്പെട്ടു എന്ന വാർത്തയാണ് ഇപ്പോൾ ലഭിക്കുന്നത്. അമ്മക്ക് 83 വയസ്സ് ആയിരുന്നു. സുബി സുരേഷിന്റെ മരണ വാര്‍ത്ത അറിഞ്ഞത് മുതല്‍ ആശുപത്രിയിലും വീട്ടിലും അന്ത്യ ചടങ്ങിലും എല്ലാം വളരെ സജീവമായി നിന്നിട്ടുള്ള ആളാണ് ധർമജൻ. സുബിയ്‌ക്കൊപ്പം സിനിമാല തുടങ്ങി ഒരുപാട് ഷോകള്‍ ധര്‍മജന്‍ ബോള്‍ഗാട്ടി ഏഷ്യാനെറ്റിൽ ഉൾപ്പടെ ചെയ്തിട്ടുണ്ട്.

ഇപ്പോൾ തന്റെ ഉറ്റ കൂട്ടുകാരിയുടെ വേര്‍പാടിന് പിന്നാലെ ആണ് ധര്‍മജന് തന്റെ അമ്മയെയും നഷ്ടപ്പെട്ടിരിക്കുന്നത്. ധര്‍മജന്‍ സുബി സുരേഷിന്റെ അന്ത്യ ചടങ്ങുകള്‍ക്ക് ശേഷം കോട്ടയത്ത് ഒരു പരിപാടിയ്ക്ക് പോയയതായിരുന്നു. അപ്പോഴാണ് ധർമജന്റെ അമ്മയ്ക്ക് ശ്വാസ തടസ്സം നേരിട്ടത്. അപ്പോള്‍ തന്നെ ഭാര്യ അനുജ തൊട്ടടുത്ത് താമസിയ്ക്കുന്ന പ്രസാദിന്റെ സഹായത്തോടെ അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. എന്നാല്‍ ആശുപത്രിയിലേക്ക് ഉള്ള യാത്രാമദ്ധ്യേ തന്നെ മരണപ്പെട്ടു.
ധര്‍മജന്‍ കോട്ടയത്ത് നിന്നും ആശുപതിയിലേക്ക് പുറപ്പെട്ടു എന്നാണ് വിവരം ലഭിക്കുന്നത്. ആശുപത്രിയില്‍ നടൻ രമേഷ് പിഷാരടി, ഷാജോണ്‍, ദിയ സന, ഹനാന്‍ തുടങ്ങിവർ ആണ് ഇപ്പോള്‍ ഉള്ളത്. ധര്‍മജന്‍ എത്തുമ്പോഴേക്കും ചെയ്യേണ്ട ഫോര്‍മാലീറ്റീസ് ഒക്കെ ഇവരുടെ നേതൃത്വംത്തിൽ പൂര്‍ത്തിയാക്കുകയാണ് എന്ന് സുഹൃത്ത് പറഞ്ഞു. നടൻ ധർമജന്റെ അമ്മയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ചേരാനല്ലൂര്‍ ശ്മശാനത്തില്‍ നടക്കും എന്നാണ് റിപ്പോർട്ടുകൾ ലഭിക്കുന്നത്.