ഡീകൊക്കിന് വിട നൽകി മുംബൈ :താരം സർപ്രൈസ് ടീമിലേക്ക്

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിൽ അത്യന്തം വാശി നിറഞ്ഞ മെഗാ താരലേലം നടക്കവേ ടീമുകൾ എല്ലാം മികച്ച സ്‌ക്വാഡുകളെ സൃഷ്ടിക്കാനുള്ള തായ്യാറെടുപ്പിൽ തന്നെയാണ്. രണ്ട് കോടി മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന സൗത്താഫ്രിക്കൻ വിക്കെറ്റ് കീപ്പർ ബാറ്റ്‌സ്മാനായ ഡീകൊക്കിനെ 6.25 കോടി രൂപക്കാണ് ലക്ക്നൗ കരസ്ഥമാക്കിയത്

ചെന്നൈ സൂപ്പർ കിങ്‌സ് ടീം അടക്കം ലേലത്തിൽ വളരെ അധികം താല്പര്യം കാണിച്ച ഡീകോക്കിനെ ഒടുവിൽ കടുത്ത പോരാട്ടത്തിന് ഒടുവിലാണ് ലക്ക്നൗ അവരുടെ സ്‌ക്വാഡിലേക്ക് എത്തിച്ചത്.

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ടീമിന്റെ സ്റ്റാർ ബാറ്റ്‌സ്മാനായിരുന്ന താരം ഡൽഹി ക്യാപിറ്റൽസ്‌, സൺ‌റൈസേഴ്സ്‌ ഹൈദരാബാദ് ടീമുകൾക്കായി കളിച്ചിട്ടുണ്ട്. ലേലത്തിന് മുൻപ് ലോകേഷ് രാഹുൽ, രവി ബിഷ്ണോയി, സ്റ്റോനിസ് എന്നിവരെ സ്‌ക്വാഡിലേക്ക് എത്തിച്ച ലക്ക് നൗ ടീം മികച്ച ഒരു ഓപ്പണർ &വിക്കെറ്റ് കീപ്പറെ ടീമിലേക്ക് എത്തിച്ചുവെന്നാണ് ഇപ്പോൾ ആരാധകർ അടക്കം പറയുന്നത്