എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു…!! മെറ്റേണിറ്റി ഷൂട്ടനിടയിൽ മറ്റൊരു സന്തോഷവാർത്തയുമായി വിജയ്‌യും ദേവിക നമ്പ്യാരും…!! ആശംസകളുമായി ആരാധകർ..!! | devika Nambiar latest happy news malayalam
devika Nambiar latest happy news malayalam : ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് ദൈവിക നമ്പ്യാർ. അഭിനയവും അവതരണവും ഡാൻസും ഒക്കെയായി ക്യാമറയ്ക്ക് മുന്നിലും സോഷ്യൽ മീഡിയയിലും ദേവിക സജീവസാന്നിധ്യമാണ്. ഗായകനായ വിജയ് മാധവിനെയാണ് താരം വിവാഹം കഴിച്ചത്. അടുത്ത സുഹൃത്തുക്കൾ ആയ ഇരുവരും വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. സീരിയലിന്റെ ഭാഗമായി വിജയ്‌യുടെ അടുത്ത് പാട്ടു പഠിക്കാൻ ദേവിക പോയിരുന്നു. അന്നുമുതലുള്ള മാഷ് വിളി ഇപ്പോഴും ദേവിക തുടരുകയാണ്.
വിവാഹ ശേഷവും വിജയിയെ മാഷ് എന്നാണ് ദേവിക വിളിക്കുന്നത്. ചേട്ടൻ എന്നുള്ള വിളിയോട് പണ്ടേ തനിക്ക് താല്പര്യം ഇല്ലായിരുന്നു എന്ന് ദേവിക പറഞ്ഞപ്പോൾ കൊച്ചുകുട്ടികൾ മുതൽ മുത്തശ്ശിമാർ വരെ തന്നെ മാഷ് എന്നാണ് വിളിക്കാറെന്നും അത് താൻ ഏറെ ആസ്വദിക്കുന്നുണ്ടെന്ന് വിജയ് പറഞ്ഞിരുന്നു. ഇപ്പോൾ ഇരുവരും കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ്.

ഇതിനിടയിൽ വളകാപ്പ് ചടങ്ങും ഒൻപതാം മാസത്തിലെ ദേവികയുടെ വീട്ടുകാരെത്തി 9 കൂട്ടം പലഹാരം നൽകിയത് ഒക്കെ താരങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇപ്പോൾ മെറ്റേണിറ്റി ഫോട്ടോഷൂട്ടിന് ഇടയിൽ മറ്റൊരു സന്തോഷം കൂടി നടന്നതിന്റെ വിശേഷമാണ് വിജയും ദേവികയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
തങ്ങൾ വീഡിയോ തുടങ്ങിയിട്ട് ഒരു വർഷമായി എന്നും മറ്റേണിറ്റി ഫോട്ടോഷൂട്ടിനിടയിൽ അതിന്റെ കേക്കുമുറിയും സാധിച്ചു എന്നാണ് വിജയ് പങ്കുവെച്ച പോസ്റ്റിന് താഴെ കുറിച്ചിരിക്കുന്നത്. കേക്കിന് അടുത്ത് അതീവ മനോഹാരിയായി നിൽക്കുന്ന ദേവീകയേയും ഹിന്ദി മെലഡി ഗാനം പാടുന്ന വിജയേയും വീഡിയോയിൽ കാണാം. ഇതിന് മുമ്പും താരങ്ങൾ ഇത്തരത്തിൽ സംഗീതം ആലപിച്ചുകൊണ്ടുള്ള നിരവധി വീഡിയോകൾ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആ വീഡിയോകൾക്കൊക്കെ ലഭിച്ച അതേ പ്രചാരം തന്നെ പുതിയ വീഡിയോയ്ക്കും ലഭിക്കുകയാണ്.