ഒമ്പതാം മാസം ഒമ്പതു പലഹാരങ്ങളുമായി ഒരു സർപ്രൈസ് കുടുംബം…ഇത് പോലെ നല്ല കുടുംബം കിട്ടുന്നതാണ് ഒരു പെണ്ണിന്റെ ഭാഗ്യം എന്ന് ആരാധകർ..!! | devika Nambiar 9 month celebration

devika Nambiar 9 month celebration : വിവാഹം കഴിഞ്ഞ് ഒരു വർഷം പൂർത്തിയാകുമ്പോൾ ആദ്യ കൺമണിയെ വരവേൽക്കാൻ ഒരുങ്ങുകയാണ് നടി ദേവിക നമ്പ്യാരും ഭർത്താവും ഗായകനുമായ വിജയ് മാധവും. 2022 ജനുവരിയിൽ ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. അധികം വൈകാതെ തന്നെ ദേവിക ഗർഭിണിയാവുകയും ചെയ്തു. ഇടയ്ക്ക് യൂട്യൂബ് ചാനൽ ആരംഭിച്ചതോടെ ഗർഭകാല വിശേഷങ്ങൾ ഒക്കെ താരം പങ്കുവെച്ചിരുന്നു. ഏറ്റവും പുതിയതായി ദേവിയുടെ ഒമ്പതാം മാസത്തെ ചടങ്ങുകളെ പറ്റിയും സർപ്രൈസ് ആയി കുടുംബാംഗങ്ങൾ വന്നതിനെക്കുറിച്ച് ഒക്കെ വിജയ് പറഞ്ഞിരിക്കുകയാണ്. താരങ്ങളുടെ വീഡിയോ കണ്ടതോടെ സന്തോഷത്തിലാണ് ആരാധകരും.

വർഷങ്ങളായി അടുത്ത് പരിചയമുള്ള ദേവികയും വിജയും ഒരുമിച്ച് ഒരു ബിസിനസുമായി മുന്നോട്ടു പോകുന്നതിന് ഇടയാണ് ഇരുവരുടെയും വീട്ടിൽ വിവാഹാലോചനകൾ നടക്കുന്നുണ്ടെന്ന് അറിഞ്ഞത്. എന്തുകൊണ്ട് ഇങ്ങനെ ഒരു ആലോചന നടത്തിക്കൂട എന്ന ചിന്ത ഉണ്ടാവുകയും ചെയ്തു. ഒടുവിൽ വീട്ടുകാർക്കും സമ്മതമായതോടെ ആദ്യം വിവാഹനിശ്ചയവും പിന്നീട് വിവാഹവും ആഘോഷകരമായി നടന്നു. ദേവിക നടിയായും വിജയഗായകനായും തിളങ്ങി നിന്നതിനാൽ വലിയൊരു ആരാധക പിന്തുണയും ഇവർക്ക് പിന്നിൽ ലഭിച്ചിരുന്നു. അങ്ങനെയിരിക്കുമ്പോൾ ദേവിക ഗർഭിണിയാണെന്ന വിവരവും താരങ്ങൾ പുറംലോകത്തെ അറിയിക്കുകയുണ്ടായി.

വിവാഹത്തോടെ സീരിയലിൽ അഭിനയിക്കുന്നത് എല്ലാം നിർത്തി വീട്ടിൽ ഇരിക്കുകയായിരുന്ന ദേവിക ഗർഭിണി ആയതോടെ പാചക വീഡിയോസും പാട്ടുപാടുന്നതും ഒക്കെയായി സോഷ്യൽ മീഡിയയിൽ സജീവമായി. ഇനി ഏതാനും ദിവസങ്ങൾക്കുള്ളിൽ ആദ്യ കൺമണി എത്തുമെന്ന സന്തോഷമാണ് ആരാധകരോട് ഇവർ പങ്കുവെച്ചത്. വലിയ ബേബി ഷവർ പാർട്ടി ഒന്നും നടത്തിയില്ലെങ്കിലും വളക്കാപ്പ് ചടങ്ങ് പോലെയുള്ള ചെറിയ ചടങ്ങുകളും ഇതിനിടെ നടത്തിയിരുന്നു. ദേവികയുടെ ഇഷ്ടപ്രകാരം കയ്യിൽ മൈലാഞ്ചിയുടെയും കുപ്പിവളകൾ അണിയുമൊക്കെ ചെയ്തിരിക്കുകയാണ്. പിന്നാലെ ഒമ്പതാം മാസത്തിൽ ദേവികയുടെ വീട്ടുകാരെല്ലാം ചേർന്ന് 9 പലഹാരങ്ങൾ കൊടുക്കുന്ന ചടങ്ങും നടത്തി.

ദേവിയുടെ മാതാപിതാക്കളും വിജയുടെ മാതാപിതാക്കളും മാത്രമാണ് ഈ ചടങ്ങിൽ പങ്കെടുത്തത്.ദേവികയുടെ ഒരു സർപ്രൈസ് കുടുംബം ആണെന്ന് തോന്നുന്നു ഒമ്പതാം മാസം 9 പലഹാരവുമായി അച്ഛനും അമ്മയും മാമനും മാമിയും സർപ്രൈസ് എൻട്രി നടത്തിയെന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് വിജയ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

Rate this post