ദേവിക്ക് ഏറ്റവും പ്രിയപ്പെട്ട വഴിപാട്.!! ഈ വഴിപാട് ഒന്ന് ചെയ്തു നോക്കൂ.. എത്ര വലിയ ആഗ്രഹവും നടക്കും |Devi Vazhipadu Astrology
Devi Vazhipadu Astrology Malayalam : മനസ്സുരുകി വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ആദിപരാശക്തിയാണ് ദേവി. പൂർണ്ണ വിശ്വാസത്തോടെ ദേവിയെ ഭജിച്ചാൽ നമ്മുടെ എന്ത് ആഗ്രഹവും നടക്കും എന്നത് നിസ്സംശയം പറയാവുന്ന കാര്യമാണ്. ഇങ്ങനെ പല സമയത്തും പലരെയും ദേവി മഹാമായ സഹായിച്ച ഒരുപാട് അനുഭവങ്ങൾ നമുക്ക് നമ്മുടെ ചുറ്റിനും കാണാൻ കഴിയും. അഭീഷ്ടകാര്യസിദ്ധിക്കായി ദേവി ക്ഷേത്രത്തിൽ ചെയ്യാവുന്ന
ഏറ്റവും ഉത്തമമായ വഴിപാടിനെ കുറിച്ചാണ് താഴെ കാണുന്ന വീഡിയോയിൽ പറയുന്നത്. നെയ്വിളക്ക്. ഇതാണ് ദേവി ക്ഷേത്രത്തിൽ ചെയ്യാവുന്ന ഏറ്റവും ഉത്തമമായ വഴിപാട്. പൂർണ്ണ മനസ്സോടെ, നിറഞ്ഞ ഭക്തിയോടെ ഇരുപത്തി ഒന്ന് ദിവസം നെയ് വിളക്ക് കത്തിച്ച് എന്ത് ആഗ്രഹിച്ചാലും ആ ആഗ്രഹം തീർച്ചയായും സാധിക്കും എന്നത് അച്ചട്ടാണ്. ഇരുപത്തി ഒന്ന് വെള്ളിയാഴ്ചകളിൽ വൈകുന്നേരം പ്രാർത്ഥനയോടെ വിളക്കെടുത്ത്

ദേവിയെ ഏഴ് തവണ പ്രദക്ഷിണം വച്ച് വിളക്ക് തിരുനടയിൽ സമർപ്പിച്ച് ദീപാരാധന തൊഴുതാൽ ഉദ്ധിഷ്ടകാര്യം നടക്കുമെന്നതിൽ യാതൊരു വിധ സംശയവും ഇല്ല. ഈ നെയ് വിളക്ക് സമർപ്പിക്കുന്നതിന് വേണ്ട ചിട്ടയെ പറ്റി വ്യക്തമായി തന്നെ ഇതിന്റെ ഒപ്പം ഉള്ള വീഡിയോയിൽ പറയുന്നുണ്ട്. ആദ്യത്തെ വെള്ളിയാഴ്ച താലത്തിൽ നെയ്വിളക്ക് വച്ച് കത്തിച്ചു നടയ്ക്കൽ വയ്ക്കുമ്പോൾ ഒരു ചിരാത് വേണം കത്തിക്കാനായിട്ട്. രണ്ടാമത്തെ വെള്ളിയാഴ്ച രണ്ട് ചിരാതുകൾ വേണം കത്തിക്കാൻ.
അങ്ങനെ ഇരുപത്തി ഒന്നാമത്തെ വെള്ളിയാഴ്ച ആവുമ്പോൾ ഇരുപത്തി ഒന്ന് ചിരാതുകൾ കത്തിയ്ക്കണം. എത്ര നടക്കാത്ത ആഗ്രഹം ആണെങ്കിലും ഭക്തിയോടെ ഈ രീതിയിൽ ദേവിക്ക് നെയ് വിളക്ക് സമർപ്പിച്ചാൽ ഈ വഴിപാട് പൂർത്തിയാവുമ്പോഴേക്കും നമ്മുടെ ആഗ്രഹം തീർച്ചയായും നടക്കും. അപ്പോൾ എല്ലാ ഭക്തരും ഈ വഴിപാട് പൂർണ്ണമായ അർപ്പണ ബോധത്തോടെ മനസ്സ് അർപ്പിച്ചു ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ. Video credit : Infinite Stories