ദീപക് ഹൂഡ അണിഞ്ഞത് പ്രസിദ് കൃഷ്ണയുടെ ജേഴ്‌സി ; ബിസിസിഐക്ക് സാമ്പത്തിക ബുദ്ധിമുട്ടോ?

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിന മത്സരത്തിലും ഇന്ത്യക്ക് ത്രില്ലിംഗ് ജയം. അവസാന ഓവർ വരെ നീണ്ടുനിന്ന മത്സരത്തിൽ രണ്ടു വിക്കറ്റിനാണ് ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തിയത്. സഞ്ജു സാംസൺ (54), ശ്രേയസ്‌ അയ്യർ (63), അക്സർ പട്ടേൽ (64*) എന്നിവർ ബാറ്റുമായി ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയപ്പോൾ, 3 വിക്കറ്റ് വീഴ്ത്തിയ ഷാർദുൽ താക്കൂർ ബൗളിങ്ങിലും തിളങ്ങി.

എന്നാൽ, മത്സരത്തിൽ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ശ്രദ്ധ പതിഞ്ഞത് മറ്റൊരു കാര്യത്തിൽ ആണ്. മത്സരത്തിൽ ഇന്ത്യൻ ഓൾറൗണ്ടർ ദീപക് ഹൂഡ അണിഞ്ഞ ജഴ്സി ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം. മത്സരത്തിന്റെ ആദ്യ ഓവറുകളിൽ വിക്കറ്റ് വീഴ്ത്താൻ പേസർമാർ പരാജയപ്പെട്ടതിന് പിന്നാലെ, ഇന്നിംഗ്സിന്റെ 10-ാം ഓവറിൽ തന്നെ ശിഖർ ധവാൻ സ്പിൻ ഓൾറൗണ്ടർ ദീപക് ഹൂഡയെ ബോൾ ഏൽപ്പിച്ചു.

തന്റെ ആദ്യ ബോളിൽ തന്നെ മികച്ച രീതിയിൽ ബാറ്റ്‌ ചെയ്തിരുന്ന വെസ്റ്റ് ഇൻഡീസ് ഓപ്പണർ കയ്ൽ മയേഴ്‌സിനെ പുറത്താക്കി ദീപക് ഹൂഡ, ക്യാപ്റ്റൻ തന്നിൽ അർപ്പിച്ച വിശ്വാസം കാത്തു. സ്വന്തം ബോളിൽ സ്വയം ക്യാച്ച് എടുത്താണ് ഹൂഡ മയേഴ്‌സിനെ മടക്കിയത്. എന്നാൽ, ഇതിന് പിന്നാലെ എല്ലാവരുടെയും കണ്ണുകൾ പതിഞ്ഞത് ഹൂഡ ധരിച്ചിരുന്ന ജേഴ്സിയിലേക്കാണ്.

രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ ലൈനപ്പിൽ ഇടം പിടിക്കാതിരുന്ന ഫാസ്റ്റ് ബൗളർ പ്രസിദ് കൃഷ്ണയുടെ ജേഴ്സിയാണ് ഹൂഡ അണിഞ്ഞിരുന്നത്. പ്രസിദ് 24 എന്നെഴുതിയ ജേഴ്സി ഹൂഡ അണിഞ്ഞത് കണ്ട ആരാധകർ നിരവധി സംശയങ്ങളാണ് ഉന്നയിക്കുന്നത്. ബിസിസിഐ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണോ എന്ന് ഒരാൾ സംശയം ചോദിച്ചപ്പോൾ, 24-ാം നമ്പർ ജേഴ്സി ക്രുനാൾ പാണ്ഡ്യയുടെതാണെന്ന് മറ്റൊരാൾ തമാശയായി സൂചിപ്പിച്ചു